Thursday, April 25, 2024
HomeKeralaഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാനുള്ള നീക്കം; പുഞ്ചി കമ്മിഷനെ കൂട്ടുപിടിച്ച്‌ സര്‍ക്കാര്‍

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാനുള്ള നീക്കം; പുഞ്ചി കമ്മിഷനെ കൂട്ടുപിടിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കണമെന്ന പുഞ്ചി കമ്മിഷന്‍ ശുപാര്‍ശ കൂട്ടുപിടിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ നീക്കം.

ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വഹിക്കേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമല്ലെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് ചാന്‍സലര്‍ തസ്തികയില്‍ അക്കാദമിക് വിദഗ്ധരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക പ്രാധാന്യം കണക്കിലെടുത്ത് ഏറ്റവും ഉയര്‍ന്ന അക്കാദമിക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരെ സര്‍വകലാശാലകളുടെ തലവനായി നിയമിക്കുന്നത് ഗുണകരമാകുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍വകലാശാല ചട്ടങ്ങളില്‍ ഭേദഗതി വരുത്താനാണ് ഓര്‍ഡിനന്‍സ്. 14 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കി, കരട് ഓര്‍ഡിനന്‍സിലെ വകുപ്പ് പകരം ചേര്‍ത്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് ശുപാര്‍ശ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular