Thursday, March 28, 2024
HomeGulfഗോളടി മേളക്കു മുമ്ബേ രാജ്യം നിറയെ ഗോള്‍ പോസ്റ്റുകള്‍

ഗോളടി മേളക്കു മുമ്ബേ രാജ്യം നിറയെ ഗോള്‍ പോസ്റ്റുകള്‍

ദോഹ: സൂപ്പര്‍ താരങ്ങളുടെ ഗോളടി ഉത്സവത്തിനായി കാത്തിരിക്കുന്ന ഖത്തറില്‍ വിവിധ കേന്ദ്രങ്ങള്‍ ഗോള്‍ പോസ്റ്റുകളാല്‍ അലങ്കരിച്ചിരിക്കുകയാണ് ടൂറിസം.

ലോകകപ്പിന് മുന്നോടിയായി ‘പോസ്റ്റ്സ് ഓഫ് ഖത്തര്‍’എന്ന് പേരിട്ട ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ രാജ്യത്തിന്റെ കല, ഫുട്ബാള്‍ അന്തരീക്ഷത്തിലേക്കുള്ള പുതിയ ചേരുവകളായി അറിയപ്പെടും.

ഫിഫ ലോകകപ്പ് ചാമ്ബ്യന്മാരായ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാരാണ് 10 ഗോള്‍ പോസ്റ്റുകള്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ചതും. വ്യത്യസ്ത കലാമാധ്യമങ്ങള്‍ ഉപയോഗിച്ച്‌ വിവിധ വര്‍ണങ്ങളില്‍ വ്യത്യസ്ത ഡിസൈനുകളിലുള്ള ‘പോസ്റ്റ്സ് ഓഫ് ഖത്തര്‍’രാജ്യത്തെ പ്രശസ്ത സ്ഥലങ്ങളിലാണ് ഫ്രെയിം ചെയ്ത് വെച്ചത്.പ്ലേസ് വെന്‍ഡമിലാണ് ഉറുഗ്വായിയുടെ ഗോള്‍ പോസ്റ്റ്. ലുസൈല്‍ സിറ്റി മറീനയിലാണ് ഇംഗ്ലണ്ട് പോസ്റ്റ്. ഫ്രാന്‍സിന്റെ ഗോള്‍ പോസ്റ്റ് സന്ദര്‍ശിക്കുന്നതിന് പേള്‍ ഖത്തറിലാണ് എത്തേണ്ടത്.

അഞ്ച് തവണ ജേതാക്കളായ കാനറികളുടെ ഗോള്‍പോസ്റ്റ് നഗരമധ്യത്തിലെ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം (മിയ) പാര്‍ക്കിലാണ് സ്ഥാപിച്ചത്. നാല് തവണ വീതം ജേതാക്കളായ ഇറ്റലിയുടെയും ജര്‍മനിയുടെയും ഗോള്‍ പോസ്റ്റുകള്‍ യഥാക്രമം കതാറ കള്‍ചറല്‍ വില്ലേജിലും വെസ്റ്റ്ബേ ബീച്ചിലും സ്ഥാപിച്ചപ്പോള്‍ അര്‍മഡകളെന്നറിയപ്പെടുന്ന സ്പെയിനിന്റെ ഗോള്‍പോസ്റ്റ് ഇന്‍ലാന്‍ഡ് സീയിലാണ്.

ലുസൈല്‍ മറീനയില്‍ സ്ഥാപിച്ച ഇംഗ്ലണ്ട് ഗോള്‍ പോസ്റ്റ്

ആതിഥേയരായ ഖത്തറിന് രണ്ട് ഗോള്‍ പോസ്റ്റുണ്ട്. സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ ഫ്ലാഗ് പ്ലാസയില്‍ ഒന്നും മറ്റൊന്ന് സൂഖ് വാഖിഫിലുമാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി എത്തുന്ന ഫുട്ബാള്‍ ആരാധകര്‍ക്ക് ഇവിടങ്ങളിലെത്തി ഗോള്‍ പോസ്റ്റ് സന്ദര്‍ശിക്കാം. ഇംഗ്ലണ്ടില്‍നിന്നുള്ള ഹ്യൂഗോ ഡാല്‍ട്ടന്‍, ഫ്രാന്‍സിലെ ഗ്വിലോം റൂസെറെയും മര്‍യം അല്‍ സുവൈദിയും ഗോള്‍ പോസ്റ്റ് ഇന്‍സ്റ്റലേഷന് രൂപം നല്‍കിയ കലാകാരന്മാരില്‍ ഉള്‍പ്പെടും.

സ്പെയിനില്‍ ജോര്‍ഡി ഗില്‍ ഫെര്‍ണാണ്ടസ്, ഇറ്റലിയുടെ അലെ ജോര്‍ജിനി, ജര്‍മനിയുടെ സൈമന്‍ കെഫ്, അര്‍ജന്റീനയുടെ സിമോ വിബാര്‍ചട്ട്, ഉറുഗ്വായിയില്‍ നിന്നുള്ള ജോസെഫിന ഡി ലിയോണ്‍ സോര്‍ഹെറ്റ്, ബ്രസീലില്‍ നിന്നുള്ള കമീല ഗോണ്ടെയും ഗോള്‍ പോസ്റ്റ് നിര്‍മാതാക്കളില്‍ ഉള്‍പ്പെടും.ഫാതിമ അല്‍ ഷര്‍ഷാനി, അബ്ദുല്‍ അസീസ് യൂസുഫ്, ഗദ എന്നിവരാണ് ഖത്തറില്‍നിന്ന് ഗോള്‍ പോസ്റ്റുകളുടെ ഭാഗമായ കലാകാരന്മാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular