Friday, March 29, 2024
HomeCinemaനടി പാര്‍വ്വതിക്കെതിരെ വീട്ടുജോലിക്കാരന്‍, പോലീസില്‍ പരാതി, 'നടിയും ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചു'

നടി പാര്‍വ്വതിക്കെതിരെ വീട്ടുജോലിക്കാരന്‍, പോലീസില്‍ പരാതി, ‘നടിയും ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചു’

ചെന്നൈ: ഇക്കഴിഞ്ഞ ദിവസമായിരുന്നു ത്‍റെ വീട്ടില്‍ വന്‍ മോഷണം നടന്നുവെന്ന പരാതിയുമായി നടി പാര്‍വ്വതി നായര്‍ പോലീസിനെ സമീപിച്ചത്.

ആഡംബര വാച്ചുകളും ലാപ്ടോപ്പും മൊബൈലും ലക്ഷക്കണക്കിന് രൂപയും തന്റെ വീട്ടു ജോലിക്കാരന്‍ മോഷ്ടിച്ചുവെന്നാണ് പാര്‍വ്വതി നായര്‍ പരാതിപ്പെട്ടത്. മോഷണത്തിന് ശേഷം ഇയാള്‍ മുങ്ങിയതായും നടി ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ നടിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വീട്ടുജോലിക്കാന്‍. തനിക്കെതിരായ കേസ് കള്ളക്കേസ് ആണെന്നാണ് ഇയാള്‍ പറയുന്നത്.

നടിയുടെ പാര്‍വ്വതിയുടെ വീട്ടില്‍ മോഷണംപാര്‍വ്വതി നായര്‍ താമസിക്കുന്ന ചെന്നൈ നുങ്കംപാക്കത്തെ വീട്ടില്‍ കവര്‍ച്ച നടന്നുവെന്നായിരുന്നു നടിയുടെ പരാതി. താന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നതെന്നും തിരിച്ചെത്തിയപ്പോഴാണ് പണമടക്കം വിലപിടിപ്പുള്ള പലതും മോഷണം പോയതായി കണ്ടെത്തിയതെന്നും പാര്‍വ്വതി പരാതിയില്‍ പറഞ്ഞിരുന്നു.രണ്ട് ലക്ഷം രൂപയുടെ ലാപ്‌ടോപ്പ്, ഒമ്ബത് ലക്ഷം രൂപയുടെ രണ്ടു വാച്ചുകള്‍, 1.3 ലക്ഷം രൂപയുടെ 2 മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതിയില്‍ ഉള്ളത്.

 വീട്ടുജോലിക്കാരനെ കേന്ദ്രീകരിച്ച്‌ അന്വേഷണം

സംഭവത്തിന് ശേഷം വീട്ടുജോലിക്കാരനെ കാണാതായെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്.
വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദീകരിച്ചും ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുമെല്ലാമായിരുന്നു അന്വേഷണം പുരോഗമിച്ചത്. വീട്ടു ജോലിക്കാരന്‍ അല്ലാതെ മറ്റാരെങ്കിലും നടിയുടെ വീട്ടില്‍ എത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരികയായിരുന്നു.

 തനിക്കെതിരായ കേസ് കള്ളക്കേസ് എന്ന്

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജോലിക്കാരന്‍ നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വീട്ടുജോലിക്കാരനായ പുതുക്കോട്ട സ്വദേശി സുഭാഷ് ചന്ദ്രബോസ് ആണ് പരാതി കൊടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ പാര്‍വ്വതിയുടെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും തെറ്റിധാരണയുടെ പുറത്ത് നടി തന്നെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന് ഇയാള്‍ ആരോപിച്ചു.

 നടിയെ നിരീക്ഷിക്കാനായിട്ട്

ഒരു നിര്‍മ്മാതാവ് നടിയെ നിരീക്ഷിക്കാനായിട്ട് തന്നെ ആ വീട്ടിലേക്ക് അയച്ചതാണെന്നാണ് പാര്‍വ്വതി സംശിക്കുന്നത്. ഇതോടെ അവര്‍ തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയായുമായിരുന്നു. ഇവരുടെ ആണ്‍ സുഹൃത്തുക്കളെ കൂട്ടി വന്നാണ് തന്നെ ഉപദ്രവിച്ചതെന്നും ഇയാള്‍ പറയുന്നു.

 കന്നഡ, തമിഴ് ചിത്രങ്ങളില്‍ വേഷമിട്ടു

നടി പാര്‍വ്വതി നായര്‍ മലയാളിയാണ്. യു എ ഇയില്‍ ജനിച്ച്‌ വളര്‍ ന്ന താരം മോഡലിംഗിലൂടെയാണ് സിനിമാ രംഗത്ത് എത്തുന്നത്. ബ്യൂട്ടിഫുള്‍, പോപ്പിന്‍സ്, യക്ഷി, ഡി കമ്ബനി തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മലയാളം കന്നഡ സിനിമകളില്‍ ഏറെ സജീവമാണ് താരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular