Thursday, March 28, 2024
HomeUncategorizedഉറിയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം; ഒരാളെ വധിച്ചു, മറ്റൊരാളെ പിടികൂടി

ഉറിയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം; ഒരാളെ വധിച്ചു, മറ്റൊരാളെ പിടികൂടി

ശ്രീനഗർ: ജമ്മു കശ്മീരിൽ പാകിസ്താൻ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് ഇന്ത്യൻ സൈന്യം. തിങ്കളാഴ്ച വൈകിട്ട് ഉറി സെക്ടറിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ വധിക്കുകയും മറ്റൊരാളെ സൈന്യം പിടികൂടുകയും ചെയ്തു.

കഴിഞ്ഞ ചില ആഴ്ചകളായി ഉറി, രാംപൂർ സെക്ടറുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ സൈനിക ഓപ്പറേഷൻ നടത്തി വരികയാണ്. തീവ്രവാദികൾ മൂന്ന് തവണയായി നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തെ ഇന്ത്യൻ സൈന്യം വിജയകരമായി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണ രേഖാ പ്രദേശത്ത് പരിശോധനകൾ വ്യാപകമാക്കിയത്.

ഏതാനും ദിവസങ്ങൾ മുമ്പുണ്ടായ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തിൽ മൂന്ന് പേരെ വധിക്കുകയും 70 ഗ്രനേഡുകളും അഞ്ച് എ.കെ റൈഫിളുകളും ഉൾപ്പെടെ വൻ ആയുധ ശേഖരം ഇവരുടെ പക്കൽ നിന്നും പിടികൂടിയിരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular