Saturday, July 27, 2024
HomeCinemaമോഹന്‍ലാല്‍ ചിത്രത്തില്‍ അര്‍ജുനും ആന്റണിയും

മോഹന്‍ലാല്‍ ചിത്രത്തില്‍ അര്‍ജുനും ആന്റണിയും

മോഹന്‍ലാലിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും.

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമായി അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ആദ്യമാണ്. ടിനു സംവിധാനം ചെയ്ത സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളില്‍ ആന്റണി വര്‍ഗീസായിരുന്നു നായകന്‍. അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. യുവ സംവിധായകരില്‍ ശ്രദ്ധേയനായ ടിനു പാപ്പച്ചനും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പുതുവര്‍ഷത്തില്‍ മോഹന്‍ലാല്‍ ആദ്യം അഭിനയിക്കുന്നത്.രാജസ്ഥാനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ലിജോ ജോസ് പെല്ലിശേരിയുടെ ശിഷ്യനായ ടിനു പാപ്പച്ചന്റെ ചിത്രം ഇതിന് പിന്നാലെ ഉണ്ടാവുമെന്നാണ് വിവരം. എമ്ബുരാനു മുന്‍പ് ടിനുവിന്റെ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കാനാണ് സാദ്ധ്യത.ദിലീപ്- ടിനു പാപ്പച്ചന്‍ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.ഈ ചിത്രവും അടുത്ത വര്‍ഷം ഉണ്ടാവും. സൂപ്പര്‍ ഹിറ്റായ അജഗജാന്തരത്തിനു ശേഷം കുഞ്ചാക്കോബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ചാവേര്‍ റിലീസിന് ഒരുങ്ങുന്നു. കെ. യു .മനോജ്‌, സജിന്‍, അനുരൂപ് എന്നിവരാണ് മറ്റ് താരങ്ങള്‍.ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം .

RELATED ARTICLES

STORIES

Most Popular