Thursday, April 18, 2024
HomeIndiaജിം ഉപകരണങ്ങളില്‍ തീര്‍ത്ത ശിവലിംഗം; വീഡിയോ

ജിം ഉപകരണങ്ങളില്‍ തീര്‍ത്ത ശിവലിംഗം; വീഡിയോ

ജിമ്മിലെ ഉപകരണങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ശിവലിംഗത്തിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഇന്ത്യയിലെ വ്യത്യസ്തമായ സംഭവങ്ങളും ആളുകളുടെ വേറിട്ട കഴിവുകളും കാഴ്ച്ചക്കാരില്‍ എത്തിക്കുന്ന കളേഴ്‌സ് ഓഫ് ഭാരത് എന്ന ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചത.

ഗ്വാളിയാറിലുള്ള ഒരു ജിം ഉടമയാണ് ഈ ശിവ ലിംഗം നിര്‍മ്മിച്ചിച്ചത്.വെയ്റ്റ് പ്ലേറ്റുകളും, ഡംബെല്ലുകളും, കയറുകളും ഉപയോഗിച്ച്‌ നിര്‍മ്മിച്ച ശിവ ലിംഗത്തിന് മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന ഒരാളെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. മാലകളും പൂക്കളും കൊണ്ട് ശിവലിംഗം അലങ്കരിച്ചിരിക്കുന്നു.

ശിവ ലിംഗത്തിന്റെ മുന്നില്‍ ഒരു വിളക്ക് കത്തിച്ചുവെച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. ശിവന്റെ നെറ്റിയില്‍ ചാര്‍ത്തിയിരിക്കുന്ന തിലകക്കുറിയ്ക്കായി പിങ്ക് നിറത്തിലുള്ള മൂന്ന് ഡംബെലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഗ്വാളിയോറിലെ ഒരു ജിം ഉടമ ജിമ്മിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഒരു ശിവ ലിംഗം നിര്‍മ്മിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

1,798 ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജിം ഉടമയുടെ കഴിവിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി ആളുകള്‍ അഭിനന്ദനം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular