Monday, May 20, 2024
HomeGulfശൈത്യകാല ക്യാമ്ബിങ്: മസ്കത്ത് മുനിസിപ്പാലിറ്റി അപേക്ഷ സ്വീകരിച്ച്‌ തുടങ്ങി

ശൈത്യകാല ക്യാമ്ബിങ്: മസ്കത്ത് മുനിസിപ്പാലിറ്റി അപേക്ഷ സ്വീകരിച്ച്‌ തുടങ്ങി

സ്കത്ത്: ശൈത്യകാല സീസണിന്‍റെ ഭാഗമായി മസ്കത്ത് ഗവര്‍ണറേറ്റില്‍ ക്യാമ്ബ് ഒരുക്കുന്നവര്‍ക്കായുള്ള അപേക്ഷ മസ്കത്ത് മുനിസിപ്പാലിറ്റി സ്വീകരിച്ച്‌ തുടങ്ങി.ഐ.ഡി കാര്‍ഡ് ഉപയോഗിച്ച്‌ നഗരസഭയുടെ ബന്ധപ്പെട്ട വിഭാഗത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ക്യാമ്ബിങ് നടത്തുന്നവര്‍ക്ക് മുനിസിപ്പാലിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യം, പരിസ്ഥിതി, സുരക്ഷ, നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കല്‍ തുടങ്ങിയവ കണക്കിലെടുത്താണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

രണ്ടു ദിവസത്തില്‍ കൂടുതല്‍ ക്യാമ്ബുകള്‍ അനുവദിക്കില്ല. കാരവന്‍, ടെന്റ് എന്നിവക്കും ഇത് ബാധകമായിരിക്കും. എന്നാല്‍, പ്രത്യേക അനുമതിയോടെ 48 മണിക്കൂറിലധികം ക്യാമ്ബ് നടത്താം. ഇതിനായി നൂറ് റിയാല്‍ സെക്യൂരിറ്റി ഡെപോസിറ്റ് നല്‍കേണ്ടി വരും. ഇങ്ങനെ നടത്തുന്ന ക്യാമ്ബിന് ഏഴു രാത്രിവരെ അനുമതി ലഭിച്ചേക്കും. ഇത് പിന്നീട് ദീര്‍ഘിപ്പിക്കാനും കഴിയും

മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ ക്യാമ്ബ് നടത്താന്‍ പാടുള്ളൂ. ഓരോ ക്യാമ്ബ് സൈറ്റുമായി അഞ്ച് മീറ്ററില്‍ കുറയാത്ത അകലമുണ്ടായിരിക്കണം. ബീച്ചുമായും നിശ്ചിത അകലം വേണം. മത്സ്യബന്ധനക്കാരുടെയും സുരക്ഷാ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ സ്ഥലങ്ങളിലും ക്യാമ്ബിങ് അനുവദിക്കില്ല. പാര്‍പ്പിട കേന്ദ്രങ്ങളില്‍നിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണം. ആവശ്യമായ ലൈസന്‍സ് നേടാതെ ക്യാമ്ബ് നടത്തിയാല്‍ 200 റിയാല്‍ അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തും. ക്യാമ്ബിങ്ങിനുള്ള നിയന്ത്രണങ്ങളോ ആവശ്യകതകളോ പാലിച്ചിട്ടില്ലെങ്കില്‍ 50 റിയാലിന്‍റെ പിഴയും ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്യാമ്ബിങ് കാലയളവില്‍ സ്ഥലം വൃത്തിയായി സൂക്ഷിക്കണം.

വൃത്തിഹീനമായതും നിലവാരം കുറഞ്ഞതുമായ മൊബൈല്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ പാടില്ല. വിളകള്‍ക്കും കാട്ടുചെടികള്‍ക്കും കേടുപാടുകള്‍ വരുത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.ക്യാമ്ബിങ് സ്ഥലത്ത് മാലിന്യം തള്ളാനും കത്തിക്കാനും പാടില്ല. ഹരിത പ്രദേശങ്ങളിലും കടല്‍ത്തീരങ്ങളിലും ബാര്‍ബിക്യൂക്ക് നിരോധനമുണ്ട്.ഓരോ സൈറ്റിലും മുഴുവന്‍ സമയവും സുരക്ഷ ഉപകരണങ്ങളും മറ്റും നല്‍കേണ്ടത് ക്യാമ്ബിങ് ലൈസന്‍സ് നേടിയ ആളാണ്. ക്യാമ്ബിന് ചുറ്റും വേലികളോ മറയോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കില്‍, കാഴ്ചയെ തടസ്സപ്പെടുത്താത്ത താല്‍ക്കാലിക വസ്തുക്കളാല്‍ നിര്‍മിച്ചതുകൊണ്ടാവണം അത്.

നിരോധിത ആവശ്യങ്ങള്‍ക്ക് ക്യാമ്ബോ കാരവനോ ഉപയോഗിക്കാന്‍ പാടില്ല. രാജ്യത്തെ നിയമങ്ങളും ഉത്തരവുകളും പൊതുമര്യാദകളും പാലിക്കുകയും വേണം.കോവിഡ് നിയന്ത്രണങ്ങള്‍ മുക്തമായതിനാല്‍ ഇത്തവണ കൂടുതല്‍പേര്‍ ക്യാമ്ബിങ്ങിലേക്ക് കടന്നുവരുമെന്നാണ് കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular