Tuesday, April 16, 2024
HomeUSAഅഞ്ചു ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾ റോഡ്‌സ് സ്കോളർഷിപ്പ് നേടി

അഞ്ചു ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾ റോഡ്‌സ് സ്കോളർഷിപ്പ് നേടി

റോഡ്‌സ് സ്കോളർഷിപ്പിന് അഞ്ചു ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾ അർഹരായി. 2023ലെ റോഡ്‌സ് സ്കോളേഴ്സ് ക്ലാസിനു അർഹത നേടിയ ശ്രേയസ് ഹല്ലൂർ, അഥർവ് ഗുപ്ത, വീർ സംഘ, അമിഷാ കമ്പത്, ജൂപ്നീത് സിംഗ് എന്നിവരെ  840 അപേക്ഷകരിൽ നിന്നാണ് തിരഞ്ഞെടുത്തത്. അടുത്ത വർഷം ഒക്ടോബറിൽ ഓക്സ്ഫഡിൽ പഠനം ആരംഭിക്കുന്നത് ഇവർ ഉൾപ്പെടെ 32 പേരാണ്.

യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡ് 1903 ൽ സ്ഥാപിച്ച സ്കോളർഷിപ് ലഭിക്കുന്നവർക്കു ഗ്രാജുവേഷനുള്ള പഠനത്തിനു പൂർണ ചെലവും ലഭിക്കും. രണ്ടോ മൂന്നോ വർഷത്തെ പഠനത്തിനു ശേഷം യു കെ യിൽ ബിരുദാനന്ത പഠനത്തിനും സൗകര്യം ലഭിക്കും.

അരിസോണയിലെ ഫീനിക്സിൽ ഡ്യൂക്ക് യൂണിവേഴ്സിറ്റി വിദ്യാർഥിയായ ഹല്ലൂറിനു ഐച്ഛിക വിഷങ്ങൾ സ്റ്റാറ്റിസ്റ്റിക്‌സും പബ്ലിക് പോളിസിയുമാണ്. ഓട്ടിസം ഉള്ള കുട്ടികൾക്കു വേണ്ടിയുള്ള ഗവേഷണങ്ങൾക്കു നാഷനൽ സയൻസ് ഫൗണ്ടേഷന്റെ $1 മില്യൺ ഗ്രാന്റ് അദ്ദേഹം നേടിയിരുന്നു.

മിസൂറിയിലെ കൊളംബിയയിൽ നിന്നുള്ള സംഘ യേൽ കോളജിൽ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റ സയൻസ് എന്നീ വിഷയങ്ങളാണു പഠിക്കുന്നത്. ഓക്സ്ഫഡിൽ ഡി. ഫിൽ ചെയ്യാൻ ആഗ്രഹിക്കുന്നു. പ്രിയ വിഷയം: കൃത്രിമ ബുദ്ധി ഉപയോഗിച്ച് ആരോഗ്യ രക്ഷയിൽ എങ്ങിനെ വിപ്ലവം സൃഷിടിക്കാനാവും.

കലിഫോണിയ സോമിസിൽ നിന്നുള്ള സിംഗ് മാസച്യുസെറ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ രസതന്ത്രം പഠിക്കുന്നു. മിലിറ്ററി സർജൻ ആവാൻ ആഗ്രഹിക്കുന്ന അവർ യുഎസ് വ്യോമസേനയിൽ കേഡറ്റ് ലെഫ്. കേണൽ ആണ്.

കലിഫോണിയയിലെ സാൻ റമോ ൺ  നിവാസി കമ്പത് ഹാർവാഡിൽ സാമൂഹ്യശാസ്ത്രം ഉപരിപഠനത്തിലാണ്. ട്രൂമാൻ സ്കോളർഷിപ് ഉണ്ട്. ക്രിമിനൽ നീതി പരിഷ്കരണത്തിൽ ഏറെ താൽപ്പര്യമുണ്ട്.

വിർജീനിയ ഫെയർഫാക്‌സിൽ താമസിക്കുന്ന ഗുപ്ത ജോർജ്‌ടൗൺ യൂണിവേഴ്സിറ്റിയിൽ ശാസ്ത്രം, സാങ്കേതിക വിദ്യ, രാജ്യാന്തര വിഷയങ്ങൾ എന്നിവയിൽ ഉപരിപഠനം നടത്തുന്നു. ഓക്സ്ഫഡിൽ എം എസ്സിക്കു പഠിക്കാൻ ഉദ്ദേശിക്കുന്ന വിഷയം: ഇന്റർനെറ്റിലെ സാമൂഹ്യ ശാസ്ത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular