Tuesday, April 23, 2024
HomeIndiaയുപിയിൽ ബിജെപി 350 സീറ്റുകൾ വരെ നേടുമെന്ന് ആവർത്തിച്ച് യോഗി; പ്രതിപക്ഷത്തിന്റെ വിശ്വാസ്യത നഷ്ടമായി

യുപിയിൽ ബിജെപി 350 സീറ്റുകൾ വരെ നേടുമെന്ന് ആവർത്തിച്ച് യോഗി; പ്രതിപക്ഷത്തിന്റെ വിശ്വാസ്യത നഷ്ടമായി

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി 350 സീറ്റുകൾ വരെ നേടുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം ആവർത്തിച്ചത്. 325 മുതൽ 350 വരെ സീറ്റുകൾ നേടുമെന്നാണ് തന്റെ വിലയിരുത്തലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

23 വർഷമായി സംസ്ഥാന രാഷ്‌ട്രീയത്തിൽ സജീവമാണ് താൻ. യുപിയിലെ സമ്മതിദായകരുടെ പക്വതയും രാഷ്‌ട്രീയ ധാരണയും തനിക്ക് വ്യക്തമായി അറിയാം. പ്രതിപക്ഷ പ്രചാരണത്തിൽ ദുർബ്ബലമായി പ്രകടമാകുന്ന ഭരണവിരുദ്ധ വികാരം സർക്കാരിന്റെ ഭരണ മികവ് കൊണ്ട് മറികടക്കാനാകും. മികച്ച ഭരണവും സാമ്പത്തിക വികസനവും ക്രമസമാധാന പാലനവും ജനങ്ങൾ ചർച്ച ചെയ്യുമെന്നും യോഗി പറഞ്ഞു.

കർഷക പ്രതിഷേധങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് പ്രതിപക്ഷമാണ്. പക്ഷെ അത് ഇടനിലക്കാരെ മാത്രമാണ് ബാധിക്കുന്നത്. വിളസംഭരണവും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കർഷകർ സർക്കാരുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ അത് സർക്കാരിനെ കാര്യമായി ബാധിക്കില്ല. മറ്റൊരു വിഷയവും ഉയർത്തിക്കാട്ടാൻ ഇല്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം കർഷക പ്രതിഷേധം ആളിക്കത്തിക്കാൻ നോക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

2017 ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടിയാണ് യുപിയിൽ ബിജെപി അധികാരത്തിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular