Thursday, March 28, 2024
HomeKeralaലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി സോഷ്യല്‍ മീഡിയ താരം; മയക്കുമരുന്നും ആയുധങ്ങളുമായി 'വിക്കി തഗ്' അറസ്റ്റില്‍

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി സോഷ്യല്‍ മീഡിയ താരം; മയക്കുമരുന്നും ആയുധങ്ങളുമായി ‘വിക്കി തഗ്’ അറസ്റ്റില്‍

പാലക്കാട്: ലഹരി വിരുദ്ധ ബോധവല്‍ക്കരണവും യാത്രാ വിവരണങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ ഹിറ്റായ വ്‌ളോഗര്‍ മയക്കുമരുന്നും ആയുധങ്ങളുമായി അറസ്റ്റില്‍.

‘വിക്കി തഗ്’ എന്ന പേരില്‍ പ്രശസ്തനായ ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്‌നേഷ് വേണു(25) ആണ് പൊലീസിന്റെ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും(28) പാലക്കാട് എക്‌സെസ് പിടികൂടി. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കാറില്‍ മയക്കുമരുന്നും മാരകായുധങ്ങളും കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ എക്‌സൈസിന്റെ പിടിയിലായത്. ലഹരി കടത്തിനു പുറമെ മാരകായുധങ്ങള്‍ കൈവശംവച്ചതടക്കം വകുപ്പുകള്‍ ചുമത്തിയാണ് കസബ പൊലീസ് കേസെടുത്തത്.

വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ എക്‌സൈസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാളയാര്‍ ടോള്‍ പ്ലാസയിലെ ഡിവൈഡര്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ കടന്നുപോയത്. ഇവരില്‍നിന്ന് 40 ഗ്രാം മെത്താംഫിറ്റമിന്‍, തോക്ക്, വെട്ടുകത്തികള്‍ എന്നിവ കണ്ടെത്തി. പിടിച്ചെടുത്ത തോക്കിന് ലൈസന്‍സുണ്ടായിരുന്നില്ല. ഇരുവരും വലിയ അളവില്‍ ലഹരി ഉപയോഗിച്ചതിനാല്‍ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല.

യൂട്യൂബ് ചാനലിലൂടെ വിഘ്‌നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതായും എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് എക്‌സൈസ് നല്‍കിയ റിപ്പോര്‍ട്ടില്‍ കസബ പൊലീസ് കേസെടുത്തത്. സോഷ്യല്‍ മീഡിയയില്‍ വിഘ്‌നേഷിന് ലക്ഷക്കണക്കിനു ഫോളോവര്‍മാരുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular