Thursday, April 25, 2024
HomeIndiaപൊതുമേഖലാ ബാങ്ക്: എം.ഡിക്കും സി.ഇ.ഒയ്ക്കും ഇനി പത്ത് വര്‍ഷം കാലാവധി

പൊതുമേഖലാ ബാങ്ക്: എം.ഡിക്കും സി.ഇ.ഒയ്ക്കും ഇനി പത്ത് വര്‍ഷം കാലാവധി

പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്‌ടര്‍, സി.ഇ.ഒ പദവികളുടെ കാലാവധി നിലവിലെ അഞ്ച് വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമാക്കി കേന്ദ്രസര്‍ക്കാര്‍.

വൈദഗ്ദ്ധ്യമുള്ളവരുടെ സേവനത്തുടര്‍ച്ച ഉറപ്പാക്കാനാണിത്. ഇനി മുതല്‍ പരമാവധി 10 വര്‍ഷമോ വിരമിക്കല്‍ പ്രായപരിധിയായ 60 വയസ് തികയുന്നത് വരെയോ (ഏതാണോ ആദ്യം) പദവിയില്‍ തുടരാന്‍ ബാങ്ക് മേധാവികള്‍ക്ക് കഴിയും.

പുതിയ ഭേദഗതി ബാങ്കുകളുടെ മുഴുവന്‍സമയ ഡയറക്‌ടര്‍മാര്‍ക്കും ബാധകമാണ്. അതേസമയം മാനേജിംഗ് ഡയറക്‌ടര്‍, സി.ഇ.ഒ, മുഴുവന്‍സമയ ഡയറക്‌ടര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അവരെ ഒഴിവാക്കാനും നാഷണലൈസ്ഡ് ബാങ്ക്സ് (മാനേജ്‌മെന്റ് ആന്‍ഡ് മിസലേനിയസ് പ്രൊവിഷന്‍സ്) അമെന്‍ഡ്‌മെന്റ് സ്കീം-2022 എന്ന പുതിയ ഭേദഗതി സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular