Thursday, April 25, 2024
HomeIndiaകോഴിക്കോട് സ്വദേശി ഇംഫാൽ വിമാനത്താവളത്തിൽ പിടിയിൽ

കോഴിക്കോട് സ്വദേശി ഇംഫാൽ വിമാനത്താവളത്തിൽ പിടിയിൽ

ന്യൂഡൽഹി: മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് പോകാനിരുന്ന മലയാളിയിൽ നിന്നും സ്വർണം പിടികൂടി സിഐഎസ്എഫ്. സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷെരീഫിനെ അറസ്റ്റ് ചെയ്തു.

ഇയാളിൽ നിന്നും പേസ്റ്റ് രൂപത്തിലുള്ള 909.68 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. നാല് പാക്കറ്റുകളിലായി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് വിപണിയിൽ 42 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.

ഷെരീഫിനെ ദേഹപരിശോധന നടത്തുമ്പോൾ സിഐഎസ്എഫ് സബ് ഇൻസ്‌പെക്ടറായ ബി. ദില്ലിക്ക് സംശയം തോന്നിയതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിൽ വീണ്ടും സംശയം തോന്നിയപ്പോൾ മെഡിക്കൽ പരിശോധന നടത്തുകയായിരുന്നു. ഇതോടെ സ്വർണം ഒളിപ്പിച്ചതായി എക്‌സ്-റേയിൽ കണ്ടെത്തി. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular