Thursday, April 18, 2024
HomeIndiaമംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്‌ഫോടനം: തീവ്രവാദ ബന്ധമെന്ന് സംശയം; എന്‍ഐഎ അന്വേഷണം തുടങ്ങി

മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്‌ഫോടനം: തീവ്രവാദ ബന്ധമെന്ന് സംശയം; എന്‍ഐഎ അന്വേഷണം തുടങ്ങി

മംഗളൂരു: മംഗളൂരു നഗരത്തില്‍ ഓട്ടോറിക്ഷയില്‍ സ്‌ഫോടനം. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
യാത്രക്കാരനെ ഇറക്കാനായി ഓട്ടോറിക്ഷ നിര്‍ത്തിയ സമയത്താണ് സ്ഫോടനമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സമീപത്തെ സിസിടിവി കാമറകളില്‍ നിന്നും സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യത അന്വേഷിക്കാന്‍ വിവിധ ഏജന്‍സികളും മംഗളൂരുവില്‍ എത്തിയിട്ടുണ്ട്.സംഭവത്തിന് പിന്നാലെ മംഗളൂരു നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതിനിടെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന യാത്രക്കാരന്റെ ബാഗില്‍ നിന്നും സ്ഫോടനത്തിലേക്ക് നയിക്കാവുമ്മ ചില വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ എന്‍ഐഎയും അന്വേഷണം തുടങ്ങി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular