Friday, April 19, 2024
HomeKeralaവിദേശത്തു നിന്നും എല്‍ എസ് ഡി സ്റ്റാമ്ബ് എത്തിച്ച യുവാവ് പിടിയില്‍

വിദേശത്തു നിന്നും എല്‍ എസ് ഡി സ്റ്റാമ്ബ് എത്തിച്ച യുവാവ് പിടിയില്‍

സ്റ്റേറ്റ് എക്സെെസ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തില്‍ നടത്തിയ അന്വേഷണത്തില്‍ വിദേശത്തു നിന്നും എല്‍ എസ് ഡി സ്റ്റാമ്ബ് എത്തിച്ച യുവാവിനെ പിടികൂടി.

പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് പത്ത് ഗ്രാമോളം എം ഡി എം എ, കഞ്ചാവ്, ഡിജിറ്റല്‍ ത്രാസ് എന്നിവ എക്സെെസ് കണ്ടെത്തി. കോഴിക്കോട് കുളത്തറ സ്വദേശിയായ സല്‍മാന്‍ ഫാരീസാണ് (25) പിടിയിലായത്.

പ്രതി കോഴിക്കോട്ടുള്ള ഒരു കൊറിയര്‍ സര്‍വീസ് വഴി വിദേശത്തു നിന്നും 320 എല്‍ എസ് ഡി സ്റ്റാമ്ബ് വരുത്തിച്ചതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്സെെസ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡും കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണ് എക്സെെസ് കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular