Thursday, April 25, 2024
HomeIndiaദളിത് സ്ത്രീ പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചു; ടാങ്ക് ഗോമൂത്രത്തില്‍ ശുദ്ധികലശം വരുത്തി സവര്‍ണര്‍

ദളിത് സ്ത്രീ പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചു; ടാങ്ക് ഗോമൂത്രത്തില്‍ ശുദ്ധികലശം വരുത്തി സവര്‍ണര്‍

ബംഗളുരു: പൊതുടാപ്പില്‍ നിന്ന് ദളിത് സ്ത്രീ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ടാങ്ക് ഉള്‍പ്പെടെ ഗോമൂത്രത്തില്‍ ശുദ്ധീകരിച്ച്‌ സവര്‍ണ ജാതിക്കാര്‍.

കര്‍ണാടകയിലെ ചാമരാജ് നഗറിലെ ഹെഗ്ഗോട്ടര ഗ്രാമത്തിലാണ് സംഭവം.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എച്ച്‌ഡി കോട്ടയില്‍ നിന്നെത്തിയതായിരുന്നു സ്ത്രീ. വിവാഹശേഷം മടങ്ങവേ സവര്‍ണ ജാതിക്കാര്‍ താമസിക്കുന്ന തെരുവിലെ പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചതാണ് സവര്‍ണരെ പ്രകോപിപ്പിച്ചത്. കണ്ടുനിന്ന ഒരാള്‍ മറ്റുള്ളവരെ വിവരമറിയിക്കുകയും കൂടുതല്‍ ആളുകളെത്തി സ്ത്രീയെ വിരട്ടിയോടിക്കുകയുമായിരുന്നു. തുടര്‍ന്ന് ലിംഗായത്തുകാര്‍ സംഘടിച്ച്‌ ടാങ്കിലെ വെള്ളം മുഴുവന്‍ തുറന്നുവിട്ടു. ഒരു സംഘം ഗോമൂത്രം ഉപയോഗിച്ച്‌ ടാങ്കും ടാപ്പും ഉള്‍പ്പെടെ വൃത്തിയാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

വിവേചനം നേരിട്ട സ്ത്രീയാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം സംഭവത്തില്‍ ദളിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിന് പിന്നാലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചു. എന്നാല്‍ വിവേചനത്തിനിരയായ സ്ത്രീ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular