Saturday, December 2, 2023
HomeUSAവടം വലി മത്സരം ക്നാനായ കായിക മാമാങ്കമായി; ടാമ്പാ ടീം ട്രോഫിയും 5001 ഡോളര്‍...

വടം വലി മത്സരം ക്നാനായ കായിക മാമാങ്കമായി; ടാമ്പാ ടീം ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നേടി

വടം വലി മത്സരം ക്നാനായ കായിക മാമാങ്കമായി; ടാമ്പാ ടീം  ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നേടി 

ഒന്നാം സമ്മാനം

രണ്ടാം സമ്മാനം

മൂന്നാം സമ്മാനം

ന്യു യോർക്ക്: കാണികളുടെ ആവേശം മാനത്തോളം ഉയർത്തി   കെ.സി.സി.എന്‍.എ. യുടെ ഒന്നാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിൽ ടാമ്പാ ടസ്‌കേഴ്‌സ് എ ടീം ടീം ഒന്നാം സമ്മാനം  ജോണ്‍ ആകശാല മെമ്മോറിയല്‍ എവർ റോളിംഗ് ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. രണ്ടാം  സമ്മാനമായ തോമസ് & ആനി പാലനില്‍ക്കുംമുറിയില്‍ മെമ്മോറിയല്‍ എവർ റോളിംഗ് ട്രോഫിയും 3001 ഡോളര്‍ ക്യാഷ് അവാര്‍ഡും  ന്യു യോർക്ക് റെഡ് ടീമിന് ലഭിച്ചു. മൂന്നാം സ്ഥാനം നേടിയ ലണ്ടൻ (യു.കെ) ടീമിനു  അക്കന്നുട്ടി മറ്റപ്പള്ളിയില്‍ മെമ്മോറിയല്‍ എവർ റോളിംഗ് ട്രോഫിയും 2001 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിച്ചു. നാലാം സ്ഥാനത്തിന് രാജു മത്തായി പച്ചിക്കര മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും ചിക്കാഗോ ടീം നേടി.

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) ഇതാദ്യമായി സംഘടിപ്പിച്ച മത്സരം റോക്ക് ലാൻഡിലെ ക്നാനയ കമ്യുണിറ്റി സെന്ററിന്റെ പാർക്കിംഗ് ലോട്ടിൽ പ്രത്യേകം തയാറാക്കിയ ടെന്റിൽ പ്രസിഡന്റ് സിറിയക്ക് കൂവക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കടുത്ത തണുപ്പ് ആയതിനാൽ ഓപ്പൺ എയർ മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ആതിഥേയരായ ഐ.കെ.സി.സി. പ്രസിഡന്റ് സിജു ചെറുവൻകാലയിൽ സ്വാഗതവാം സെക്രട്ടറി സ്റ്റീഫൻ കിടാരത്തിൽ  നന്ദിയും പറഞ്ഞു. കെ.സി.സിഎൻ.എ  വൈസ് പ്രസിഡന്റ് ജോണ്‍ സി. കുസുമാലയം പ്രാർത്ഥനക്കു നേതൃത്വം നൽകി.

മത്സരത്തിൽ കാനഡാ, യു.കെ. അടക്കം എട്ടു ടീമുകൾ പങ്കെടുത്തു. പ്രഥമ മത്സരം ന്യു യോർക്ക് ഗ്രീൻ – റെഡ് ടീമുകൾ തമ്മിലായിരുന്നു.

തുടർന്നങ്ങോട്ട് നടന്ന മത്സരങ്ങളും അത് പകർന്ന് ആവേശവും വിവരണാതീതമായിരുന്നു. ഒരു കയറിന്റെ രണ്ട് ഭാഗത്തായി എട്ടംഗങ്ങൾ വീതമുള്ള ടീം പിടി അയയാതെ വലിച്ചു നിൽക്കുമ്പോൾ ഉറച്ച രണ്ട് തൂണുകളിൽ തൂങ്ങി നിൽക്കുന്ന പാലം പോലെയാണ്  വടം  തോന്നിച്ചത്. വടം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നില്ല. മിനിറ്റുകളോളം ഇത് നീണ്ടപ്പോൾ കാണികളും ആവേശത്തിൽ ഹര്ഷാരവങ്ങളുയർത്തി ഇരു വിഭാഗത്തെയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. വടം വലി ഒരു കളിയല്ല എന്ന് കരുതിയവർ ഇതൊന്നു കാണേണ്ടത് തന്നെ ആയിരുന്നു. നാട്ടിൽ ഓണക്കാലത്തു മാത്രമായി ചുരുങ്ങുന്ന വടംവലി ഇവിടെ ഒരു മുഖ്യകായിക മത്സരമായി മാറുന്ന അപൂർവ കാഴ്ചയാണ് കണ്ടത്.

പ്രാഥമിക മത്സരത്തിൽ ഓരോ ടീമും മൂന്ന് മത്സരങ്ങളിൽ ആണ് പങ്കെടുക്കുന്നത്. മൂന്നു മത്സരത്തിലും തോൽക്കുന്നവർ പുറത്താകുന്നു. അവശേഷിക്കുന്നവർ അടുത്ത റൗണ്ടിലേക്ക് കടക്കുന്നു. പതിനൊന്നരയോടെ  ആരംഭിച്ച മത്സരം വിജയികളിലേക്കെത്തുമ്പോൾ വൈകിട്ട് അഞ്ചു മണി ആയി.

കൂടാരം നിറഞ്ഞു കവിഞ്ഞ ജനാവലി ഈ കായിക മാമാങ്കത്തിന് കറയറ്റ പിന്തുണ നൽകി. ന്യു യോർക്ക് ട്രൈസ്റ്റേറ്റ് മേഖലയിലെ ക്നാനായ  മക്കളുടെ ഉത്സവം കൂടിയായി ഇത് .

ഫോമാ  നേതാവ് കൂടിയായ ജെയിംസ്  ഇല്ലിക്കല്‍ മാനേജരായ ടാമ്പാ എ ടീമിന്റെ ക്യാപ്റ്റൻ  ജെയിന്‍ വിന്‍സന്‍ മൂലക്കാട്ട് ആയിരുന്നു.  ജോ ജോണ്‍സന്‍ വഞ്ചിപ്പുര, ജേക്കബ് ജോണ്‍സണ്‍ വഞ്ചിപ്പുര, സിബില്‍ ഫെലിക്സ്  മച്ചാനിക്കല്‍, ഫെലിക്‌സ് ബേബി മൂലക്കാട്ട്, ഡിറ്റോ ജോസഫ് പൂവത്തുമ്മൂട്ടില്‍, അജോഷ് ജോണ്‍ വടക്കേടത്തു രാകല്ലുങ്കല്‍, പുന്നൂസ് ജോൺസ്  വഞ്ചിപ്പുര എന്നിവരായിരുന്നു ടീം അംഗങ്ങൾ

കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, വൈസ് പ്രസിഡന്റ് ജോണ്‍ സി. കുസുമാലയം, സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരിയില്‍, ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരിയില്‍ എന്നിവര്‍ക്കൊപ്പം ഐ.കെ.സി.സി. നേതാക്കളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഐ.കെ.സി.സി പ്രസിഡന്റ് സിജു ചെറുവൻകാലായിൽ, വൈസ് പ്രസിഡന്റ് ജെയിൻ വെട്ടിക്കൽ, സെക്രട്ടറി സ്റ്റീഫൻ കിടാരത്തിൽ, ജോയിന്റ് സെക്രട്ടറി സാബു തെക്കേവട്ടത്തറ, ട്രഷറർ കോർഡിയൽ ചെമ്മങ്ങാട്ട് തുടങ്ങിവർ ആതിഥേയരായി.

വടം വലി മത്സരം ക്നാനായ കായിക മാമാങ്കമായി; ടാമ്പാ ടീം  ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നേടി വടം വലി മത്സരം ക്നാനായ കായിക മാമാങ്കമായി; ടാമ്പാ ടീം  ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നേടി വടം വലി മത്സരം ക്നാനായ കായിക മാമാങ്കമായി; ടാമ്പാ ടീം  ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നേടി വടം വലി മത്സരം ക്നാനായ കായിക മാമാങ്കമായി; ടാമ്പാ ടീം  ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നേടി വടം വലി മത്സരം ക്നാനായ കായിക മാമാങ്കമായി; ടാമ്പാ ടീം  ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നേടി വടം വലി മത്സരം ക്നാനായ കായിക മാമാങ്കമായി; ടാമ്പാ ടീം  ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നേടി വടം വലി മത്സരം ക്നാനായ കായിക മാമാങ്കമായി; ടാമ്പാ ടീം  ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നേടി വടം വലി മത്സരം ക്നാനായ കായിക മാമാങ്കമായി; ടാമ്പാ ടീം  ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നേടി 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular