Thursday, April 25, 2024
HomeKeralaകൊച്ചിയിൽ ട്രാൻസ്ജെൻഡര്‍ മരിച്ച നിലയിൽ

കൊച്ചിയിൽ ട്രാൻസ്ജെൻഡര്‍ മരിച്ച നിലയിൽ

ട്രാൻസ്ജെൻഡർ ശ്രദ്ധയെ ആണ് പോണേക്കരയിലെ മുറിയിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറിനെ (Transgender ) മരിച്ച നിലയിൽ കണ്ടെത്തി. ട്രാൻസ്ജെൻഡർ ശ്രദ്ധയെ (21) ആണ് പോണേക്കരയിലെ മുറിയിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ സുഹൃത്തുകള്‍ മുറിയിലെത്തിയപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ (suicide) ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശിയായ ശ്രദ്ധ വിദ്യാര്‍ത്ഥിയാണ്.

രണ്ട് മാസം മുമ്പ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്നാണ് അനന്യ കുമാരി ആത്മഹത്യ ചെയ്തത്. അനന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുഹൃത്ത് ജിജുവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular