Thursday, April 18, 2024
HomeIndiaമൂന്ന് വര്‍ഷമായി കണ്ടിട്ടില്ല; എവിടെയാണെന്നറിയില്ല; അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം; പ്രതികരണവുമായി മംഗളൂരു സ്‌ഫോടനക്കേസ് പ്രതി...

മൂന്ന് വര്‍ഷമായി കണ്ടിട്ടില്ല; എവിടെയാണെന്നറിയില്ല; അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം; പ്രതികരണവുമായി മംഗളൂരു സ്‌ഫോടനക്കേസ് പ്രതി താഹയുടെ മാതാവ്

ശിവമോഗ: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന അബ്ദുള്‍ മദീന്‍ താഹയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി കണ്ടിട്ടില്ലെന്ന് കുടുബം.

ബെംഗളൂരുവില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്ബാണ് താഹയെ കാണാതായത്. പിന്നീട് അവനെ കണ്ടിട്ടില്ല. എവിടെയാണെന്നറിയില്ലെന്നും താഹയുടെ മാതാവ് പറഞ്ഞു.

ബെംഗളൂരുവില്‍ എഞ്ചിനീയിറിംഗ് പഠിച്ച വ്യക്തിയാണ്. പഠനശേഷം ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തിരുന്നു. പിന്നെ കാണാതായി. എന്തെങ്കിലും തെറ്റ് താഹ ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവന്‍ ശിക്ഷിക്കപ്പെടണമെന്നും താഹയുടെ കുടുംബം പ്രതികരിച്ചു.

29-കാരനായ താഹ ഏറ്റവും മൂത്ത മകനാണ്. അവന് ഒരു സഹോദരനും സഹോദരിയുമുണ്ട്. കുടുംബത്തില്‍ എല്ലാവരോടും വലിയ സ്‌നേഹമായിരുന്നു. എന്തിനാണ് അവന്‍ ഈ തെറ്റെല്ലാം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അവനെക്കുറിച്ച്‌ ഓര്‍ത്ത് ദുഃഖിക്കാത്ത ദിവസമില്ല. അവന്റെ തിരോധാനം ഏറെ സങ്കടത്തിലാഴ്‌ത്തിയെന്നും താഹയുടെ മാതാവ് പറഞ്ഞു. മംഗളൂരുവില്‍ നടന്ന ഓട്ടോ സ്‌ഫോടനത്തിന്റെ ആസൂത്രകരില്‍ ഒരാളാണ് അബ്ദുള്‍ മജീദ് താഹ. ഇയാള്‍ക്കായി പോലീസ് തിരച്ചിലിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular