Wednesday, April 17, 2024
HomeIndiaസംസ്ഥാനത്തെ ഏഴു ജില്ലകളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി മേഘാലയ സര്‍ക്കാര്‍; സോഷ്യല്‍ മീഡിയകള്‍ക്ക് നിരോധനം

സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി മേഘാലയ സര്‍ക്കാര്‍; സോഷ്യല്‍ മീഡിയകള്‍ക്ക് നിരോധനം

ഷില്ലോങ്: സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി മേഘാലയ സര്‍ക്കാര്‍. അസം മേഘാലയ അതിര്‍ത്തിയിലെ മുക്രോയില്‍ വെടിവെയ്പ്പ്.
ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. അനധികൃതമായി മരം മുറിച്ച്‌ കടത്തുന്നത് വനം വകുപ്പ് തടഞ്ഞപ്പോഴാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് മേഖലയില്‍ നിന്നുള്ള വിവരം. മുറിച്ച മരവുമായി ഒരു ട്രക്ക് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അസം വനം വകുപ്പാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

മരവുമായി പോയ ട്രക്ക് അസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടും നിര്‍ത്താതെ മുന്നോട്ട് പോയി. ഈ സമയത്ത് വാഹനത്തിന്റെ ടയറിന് ഉദ്യോഗസ്ഥര്‍ വെടിവെച്ചു. തുടര്‍ന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ചിലര്‍ ഓടി രക്ഷപ്പെട്ടു.

അഞ്ച് മണിയോടെ ഒരു വലിയ ആള്‍ക്കൂട്ടം സംഘടിക്കുകയും പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അസം ഉദ്യോഗസ്ഥരെ തടഞ്ഞു. വീണ്ടും വെടിവെയ്പ്പും സംഘര്‍ഷവും ഉണ്ടായി. ഇതിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥനടക്കം ആറു പേര്‍ കൊല്ലപ്പെട്ടത്. മേഘാലയ സംസ്ഥാനത്ത് സമാധാനവും സമാധാനവും തകര്‍ക്കുന്നതിനും ക്രമസമാധാനപാലനത്തിനുമായി മാധ്യമങ്ങള്‍ വാട്ട്‌സ്‌ആപ്പ്, ഫേസ്ബുക്ക്,ട്വിറ്റര്‍, യൂട്യൂബ് മുതലായ സോഷ്യല്‍ മീഡിയകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് മേഘാലയയിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ പേരില്‍ പുറത്തിറങ്ങിയ ഉത്തരവ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular