Saturday, July 27, 2024
HomeIndiaവ്യാജ 'റിക്രൂട്ട്മെന്‍റ്' നടത്തി യുവാവിനെ ക്യാന്പിലെത്തിച്ച്‌ ശിപായി ജോലി ചെയ്യിപ്പിച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍

വ്യാജ ‘റിക്രൂട്ട്മെന്‍റ്’ നടത്തി യുവാവിനെ ക്യാന്പിലെത്തിച്ച്‌ ശിപായി ജോലി ചെയ്യിപ്പിച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍

ക്നോ: ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയനില്‍ വ്യാജ “റിക്രൂട്ട്മെന്‍റ്’ നടത്തി യുവാവിനെ ക്യാന്പിലെത്തിച്ച്‌ ശിപായി ജോലി ചെയ്യിപ്പിച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍.
16 ലക്ഷം രൂപ വാങ്ങി മനോജ് കുമാര്‍ എന്ന യുവാവിന് വ്യാജ സൈനിക ജോലി നല്‍കിയ മീററ്റ് സ്വദേശി രാഹുല്‍ സിംഗ് എന്നയാളെയാണ് മിലിറ്ററി ഇന്‍റലിജന്‍സ് വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നത്.

പഞ്ചാബിലെ പത്താന്‍കോട്ട് 272 ട്രാന്‍സിറ്റ് ക്യാന്പിന്‍റെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന ടെറിറ്റോറിയല്‍ ആര്‍മിയുടെ 108 ബറ്റാലിയനില്‍ നാല് മാസം ജോലി ചെയ്ത ശേഷമാണ് ഗാസിയാബാദ് സ്വദേശിയായ മനോജ് കുമാര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്.

സൈന്യത്തിലെ ശിപായി റാങ്ക് ഉദ്യാഗസ്ഥനായിരുന്ന സിംഗ്, ഉന്നത ഉദ്യാഗസ്ഥനെന്ന വ്യാജേന പണം വാങ്ങി കുമാറിനെ കബളിപ്പിക്കുകയായിരുന്നു. സൈനിക ക്യാന്പില്‍ വച്ച്‌ പാചക പരിശോധന നടത്തിയും വ്യാജ ശാരീരിക ക്ഷമതാ പരീക്ഷ നടത്തിയും കുമാറിന്‍റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് പണം തട്ടിയെടുത്തത്. യഥാര്‍ഥ സൈനിക ജോലി ലഭിച്ചെന്ന് കുമാറിനെ ബോധിപ്പിക്കാനായി വ്യാജ ഐഡി കാര്‍ഡും യൂണിഫോമും നല്‍കിയിരുന്നു.

തുടര്‍ന്ന് കുമാറിനെ ക്യാന്പില്‍ തന്‍റെ സെന്‍ട്രി(സഹായി) ആയി സിംഗ് നിയമിക്കുകയും പാചകം, റൈഫിള്‍ ഏന്തിയുള്ള പാറാവ് തുടങ്ങിയ “ഡ്യൂട്ടികള്‍’ നല്‍കുകയും ചെയ്തു. എല്ലാ മാസവും 12,500 രൂപ ശന്പളവും നല്‍കിയിരുന്നു.

കുമാറിന്‍റെ ഐഡിയിലും നിയമന രേഖകളിലും സംശയം പ്രകടിപ്പിച്ച ക്യാന്പിലെ മറ്റ് സൈനികര്‍ നല്‍കിയ വിവരമനുസരിച്ചാണ് മിലിറ്ററി ഇന്‍റലിജന്‍സ് അന്വേഷണം നടത്തിയത്. ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടി സിംഗ് 2022 ഒക്ടോബറില്‍ സൈന്യത്തിലെ ജോലി ഉപേക്ഷിച്ചിരുന്നു.

RELATED ARTICLES

STORIES

Most Popular