Saturday, April 27, 2024
HomeKeralaമഞ്ചേരിയിലെ കെട്ടിടത്തില്‍ നിന്ന് 58 ലക്ഷം രൂപ പിടികൂടി

മഞ്ചേരിയിലെ കെട്ടിടത്തില്‍ നിന്ന് 58 ലക്ഷം രൂപ പിടികൂടി

ലപ്പുറം: മഞ്ചേരിയിലെ കെട്ടിടത്തില്‍ നിന്ന് 58 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. നോട്ടെണ്ണല്‍ യന്ത്രം, റസീപ്റ്റ് ബുക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷഫീഖ്, മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, ഹുസൈന്‍, ഷൗക്കത്ത് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ സാമ്ബത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പണം ഇരട്ടിപ്പ് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പാണ് നടന്നതെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular