Wednesday, April 24, 2024
HomeIndiaരാജസ്ഥാന്‍ മുന്‍ മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയതായി പരാതി; അന്വേഷണം

രാജസ്ഥാന്‍ മുന്‍ മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയതായി പരാതി; അന്വേഷണം

യ്‌പൂര്‍: രാജസ്ഥാന്‍ മുന്മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടു പോയതായി പരാതി.കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഗോപാല്‍ കേശവത്തിന്‍റെ മകള്‍ അഭിലാഷ കേശവത്തിനെ (21) ആണ് കാണാതായത്.
തിങ്കളാഴ്‌ച വൈകിട്ട് അഞ്ചിന് ജയ്‌പൂരില്‍ പച്ചക്കറി വാങ്ങുന്നതിനായി വീട്ടില്‍ നിന്നും പുറത്തുപോയതായിരുന്നു അഭിലാഷാ.
സംഭവത്തില്‍ ഗോപാല്‍ കേശവത്തിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ജയ്‌പൂര്‍ എന്‍ആര്‍ഐ സര്‍ക്കിളിലേക്കാണ് ഇരുചക്രവാഹനമെടുത്ത് പച്ചക്കറി വാങ്ങാനായി അഭിലാഷ പോയത്. ഈ വാഹനം പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular