Friday, April 19, 2024
HomeIndiaഓയോ റൂമില്‍ വച്ച്‌ വാക്ക് തര്‍ക്കം; യുവാവ് കാമുകിയെ വെടിവെച്ച്‌ കൊന്നു

ഓയോ റൂമില്‍ വച്ച്‌ വാക്ക് തര്‍ക്കം; യുവാവ് കാമുകിയെ വെടിവെച്ച്‌ കൊന്നു

ന്യൂഡല്‍ഹി : വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കാമുകിയെ വെടിവെച്ച്‌ കൊന്നു. പിന്നാലെ ഇയാളും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.

ഡല്‍ഹിയിലെ നരേവലയിലാണ് സംഭവം. ഓയോ റൂമില്‍ വച്ചാണ് കൊലപാതകം നടന്നത്. 39 കാരിയായ ഗീത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 38 കാരനായ പ്രവീണ്‍ എന്ന സിട്ടു ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹിതനാണ് പ്രവീണ്‍.

ചൊവ്വാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. മുറിയില്‍ വച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് പ്രവീണ്‍ തോക്കെടുത്ത് ഗീതയ്‌ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ ഗീത സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. ഇതിന് പിന്നാലെ ഇയാള്‍ സ്വയം വെടിവെയ്‌ക്കുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഗീത കൊല്ലപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ശസ്ത്രക്രിയ നടത്തിയെങ്കിലും പ്രവീണിന്റെ ആരോഗ്യനില ഗുരുതരമാണ്.

നേരത്തെ പ്രവീണിനെതിരെ മറ്റൊരു കൊലക്കേസും ചുമത്തിയിരുന്നു. ഗൗരവ് എന്നയാളെ വെടിവെച്ച കേസിലെ പ്രതിയായിരുന്നു പ്രവീണ്‍. തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular