Thursday, April 25, 2024
HomeIndiaബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഭാരത് ജോഡോ യാത്രയില്‍ രാഹുലിന് കരുത്തായി പ്രിയങ്കയും

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഭാരത് ജോഡോ യാത്രയില്‍ രാഹുലിന് കരുത്തായി പ്രിയങ്കയും

ന്ദ്വ: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ രാഹല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കയും അണിചേര്‍ന്നു.

സെപ്റ്റംബര്‍ ഏഴിനാണ് യാത്ര തുടങ്ങിയത്. മഹാരാഷ്ട്രയിലെ യാത്ര അവസാനിച്ച ശേഷമാണ് ഇന്നലെ മധ്യപ്രദേശിലേക്ക് കടന്നത്. കന്ദ്വയിലെ ബോര്‍ഗണില്‍ നിന്നാണ് ഇന്ന് യാത്ര ആരംഭിച്ചത്.

ഞങ്ങളൊമിച്ച്‌ നടക്കുമ്ബോള്‍ ഉറച്ച കാല്‍വെപ്പുകളുണ്ടാകുന്നുവെന്ന കാപ്ഷനോടെയാണ് കോണ്‍ഗ്രസ് രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കെുവെച്ചത്.

യാത്ര ഖാര്‍ഗണിലേക്ക് പോകുന്നതിന് മുമ്ബ് ഗോത്ര ഐക്കണും സ്വാതന്ത്ര്യ സമര പോരാളിയുമായ താന്തിയ ഭീലിന്റെ ജന്‍മനാട് കോണ്‍ഗ്രസ് സന്ദര്‍ശിച്ചു. ഗോത്ര വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിന് തടയിടാന്‍ ബി.ജെ.പി ഇന്നലെ തന്നെ പണി തുടങ്ങി. ഭരണ കക്ഷി പാര്‍ട്ടിയായ ബി.ജെ.പി ജന്‍ജാതിയ ഗൗരവ് യാത്ര എന്ന പരിപാടി താന്തിയ ഭീലിന്റെ ജന്‍മസ്ഥലത്തു നിന്ന് ഇന്നലെ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനും നാല് മന്ത്രിമാരും യാത്രാരംഭത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം രാഹുല്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച്‌ കമല്‍ നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാക്കി. ആ സര്‍ക്കാറിനെ വീഴ്ത്താന്‍ ബി.ജെ.പി കൈക്കൂലി നല്‍കി എം.എല്‍.എമാരെ വാങ്ങി എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

കേന്ദ്ര സര്‍ക്കാറിന് കീഴില്‍ എല്ലാ ജനാധിപത്യ സംവിധാനങ്ങളും അടച്ചുപൂട്ടേണ്ടി വന്നതിനാലാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നടത്താന്‍ നിര്‍ബന്ധിതരായത്. ലോക് സഭ, തെരഞ്ഞെടുപ്പ് രീതികള്‍, പത്ര മാധ്യമങ്ങള്‍ എല്ലാം പൂട്ടേണ്ടി വന്നു. എല്ലാ സ്ഥാപനങ്ങളെയും ബി.ജെ.പി /ആര്‍.എസ്.എസ് വളഞ്ഞ് അവരുടെ ആളുകളെ നിറച്ചു. ജുഡീഷ്യറി പോലും സമ്മര്‍ദത്തിലാണ്. അങ്ങനെയാണ് ഇതിന് ഒരു വഴി മാത്രമേയുള്ളുവെന്ന് ഞങ്ങള്‍ ചിന്തിച്ചത്. റോഡിലേക്കിറങ്ങുക, ആളുകളെ ചേര്‍ത്ത് നിര്‍ത്തുക, കര്‍ഷകരെയും തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും കേള്‍ക്കുക, അവരോടൊപ്പം ചേരുക – രാഹുല്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular