Tuesday, April 23, 2024
HomeUSAയു എസ് ഹൗസിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു റിപ്പബ്ലിക്കന്‍ പാര്‍ട്ടി

യു എസ് ഹൗസിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു റിപ്പബ്ലിക്കന്‍ പാര്‍ട്ടി

വാ ഷിംഗ്ടണ്‍: നവംബര് 8 നടന്ന ഇടക്കാല തിരെഞ്ഞെടുപ്പിൽ യുഎസ് ഹൗസിൽ ഇതുവരെ ഫലം പ്രഖ്യാപിച്ച 432 സീറ്റുകളിൽ 220 സീറ്റുകൾ നേടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം വർധിപ്പിച്ചു.
435 സീറ്റുകളിലേക്കാണ് തിരേംജെടുപ്പു നടന്നത് . ഭൂരിപക്ഷത്തിനു 218 സീറ്റുകൾ ലഭിച്ചാൽ  മതി
ഡെമോക്രാറ്റുകൾക്കു  ഇതുവരെ 212 സീറ്റുകൾ മാത്രമാണ് നേടാനായത്. കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് നടന്ന മൂന്നാമത്തെ സീറ്റില്‍ കെവിന്‍ കിലെ വിജയിച്ചതോടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം 220 ലെകുയർന്നതു.
ഇനിയും മൂന്ന് സീറ്റുകളിലെ ഫലം കൂടി പുറത്തു വരാനുണ്ട്. കാലിഫോര്‍ണിയയിലെ 13 ാം ജില്ലയിലെയും അലാസ്‌ക, കൊളറാഡോ എന്നി സ്‌റ്റേറ്റുകളിലെ ഓരോ സീറ്റുകളിലെയും ഫലമാണ് പുറത്തു വരാനുള്ളത്. ഇവിടെയും  റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയം പ്രതീക്ഷിക്കുന്നു
കൊളറാഡോയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ലോറന്‍ ബോബെര്‍ട്ടിന് മുന്‍തൂക്കമുണ്ട്. അതേസമയം അലാസ്‌കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മേരി പെല്‍റ്റോലയാണ് മുന്നില്‍. കാലിഫോര്‍ണിയയില്‍ 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ ഡാര്‍ട്ടെ, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആഡം ഗ്രേയെക്കാള്‍ 600 വോട്ടുകള്‍ക്ക് മാത്രം മുന്നിലാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ തിരെഞ്ഞെടുപ്പിൽ 8 സീറ്റുകൾ അധികം നേടിയപ്പോൾ ഡെമോക്രാറ്റിക് പാര്‍ട്ടികു നഷ്ടമായത് 9 സീറ്റുകളാണ്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular