Thursday, March 28, 2024
HomeIndiaഅഗ്നിപഥ് പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്

അഗ്നിപഥ് പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്

മെയിന്‍പുരി: കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും അഗ്നിവീറാകാന്‍ കഴിയില്ലെന്ന് അഖിലേഷ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ നടന്ന റിക്രൂട്ട്‌മെന്‍റ് റാലിക്ക് ശേഷം ആര്‍ക്കും ജോലി ലഭിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മെയിന്‍പുരിയില്‍ നടന്ന എക്സ്-സര്‍വീസ്മെന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു യാദവ്. ഡിസംബര്‍ 5ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഖിലേഷിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് മെയിന്‍പുരിയില്‍ നിന്നാണ് മത്സരിക്കുന്നത്.

”രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളും അഗ്നിവീരനാകാന്‍ ആഗ്രഹിക്കുന്നില്ല. ഫറൂഖാബാദില്‍ റിക്രൂട്ട്‌മെന്‍റുകള്‍ നടത്തിയെങ്കിലും ആര്‍ക്കും ജോലി ലഭിച്ചില്ല. ഈ പദ്ധതികളിലൂടെ ബജറ്റ് ലാഭിക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular