Friday, May 3, 2024
HomeKeralaതലശേരി ഇരട്ട കൊലപാതകം; മുഖ്യപ്രതി പാറായി ബാബു കസ്റ്റഡിയില്‍

തലശേരി ഇരട്ട കൊലപാതകം; മുഖ്യപ്രതി പാറായി ബാബു കസ്റ്റഡിയില്‍

ണ്ണൂര്‍: തലശേരിയില്‍ ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍.
നെട്ടൂര്‍ സ്വദേശി പാറായി ബാബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. തലശേരി എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത് .

പ്രതി പാറായി ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരുണ്‍ കുമാര്‍ എന്ന അരൂട്ടി , സന്ദീപ് സുജിത്ത് എന്നിവരാണ് കസ്റ്റഡിയില്‍. ലഹരി സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന്‌ സ്വദേശി കെ ഖാലിദ് (52) സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബാബുവിനു പുറമെ സംഭവവുമായി ബന്ധമുള്ള ഭാര്യാ സഹോദരന്‍ ജാക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇവരെ പൊലീസ് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം ഈ മാസം ഡിവൈഎഫ്‌ഐയുടെ ആഭിമുഖ്യത്തില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ കൊളശ്ശേരിയില്‍ നടന്ന മനുഷ്യചങ്ങലയില്‍ പാറായി ബാബു പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ബിജെപി പുറത്ത് വിട്ടിട്ടുണ്ട്.

 ഇന്നലെ വൈകിട്ടായിരുന്നു ഖാലിദിനും ഷമീറിനും നേരെ ആക്രമണമുണ്ടായത്. ഖാലിദിന്റെ കഴുത്തിനാണ് വെട്ടേറ്റത്. തടയാന്‍ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. ഇരുവരെയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular