Wednesday, April 24, 2024
HomeKeralaമുറികളില്‍ രക്തക്കറ; ഗ്യാസ് സിലിണ്ടറിലെ തീ പടര്‍ന്ന് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സൂചന

മുറികളില്‍ രക്തക്കറ; ഗ്യാസ് സിലിണ്ടറിലെ തീ പടര്‍ന്ന് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സൂചന

ടുക്കി: നാരകക്കാനത്ത് ഗ്യാസ് സിലിണ്ടറിലെ തീ പടര്‍ന്ന് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സൂചന. വീടിനുള്ളില്‍ നിന്നും രക്തത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതോടെ സംഭവത്തില്‍ കൂടുതല്‍ ദുരൂഹതയുള്ളതായി പോലീസ് വ്യക്തമാക്കി.
നാരകക്കാനം കുമ്ബിടിയാമാക്കല്‍ ചിന്നമ്മ ആന്റണി (64 ) ആണ് മരിച്ചത്.

മുറികളില്‍ പലയിടങ്ങളിലും രക്തകറകള്‍ കണ്ടെത്തിയതും തീ പടര്‍ന്ന് വീടിനോ വസ്തുവകകള്‍ക്കോ നാശം സംഭവിക്കാത്തതിനാലും ആസൂത്രിതമായ കൊലപാതകം എന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും സംഭവസ്ഥലം സന്ദര്‍ശിച്ച ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് വി.യു. കുര്യാക്കോസ് പറഞ്ഞു.

സംഭവത്തില്‍ സംശയാസ്പദമായ നിരവധി സാഹചര്യങ്ങള്‍ ഉണ്ടെന്നും അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവം കൊലപാതകം ആണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയു എന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

ചിന്നമ്മയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങള്‍ സംഭവസ്ഥലത്ത് തന്നെ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി. വരും ദിവസങ്ങളില്‍ സമീപവാസികളെ ഉള്‍പ്പെടെ വിശദമായി ചോദ്യംചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കുക.

കൊച്ചുമകള്‍ വൈകിട്ട് സ്കൂള്‍ വിട്ടു വീട്ടില്‍ വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കാലിന്റെ ചില ഭാഗങ്ങള്‍ ഒഴിച്ചാല്‍ മൃതദേഹം പൂര്‍ണ്ണമായും കത്തികരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular