Friday, April 26, 2024
HomeKeralaപെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പോലീസ് പിടിയില്‍

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പോലീസ് പിടിയില്‍

ദൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ബെള്ളൂര്‍ സ്വദേശി ഷംസുദ്ദീനെ (46) പോക്സോ പ്രകാരം ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി ഒന്നരവര്‍ഷമായി പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയാണെന്ന് സൂചിപ്പിച്ച്‌ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന്‍ പോലീസ് പിടിയില്‍ . എടക്കാട് സ്റ്റേഷന്‍ പരിധിയിലെ മദ്രസ അധ്യാപകന്‍ ഷംസീറിനെയാണ് (28) പോലീസ് പിടികൂടിയത്. വിദ്യാര്‍ഥിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എടക്കാട് പോലീസ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത അധ്യാപകനെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular