Tuesday, April 23, 2024
HomeIndia581 കിലോ കഞ്ചാവ് എലി തിന്നു; വിചിത്ര ന്യായികരണവുമായി യു പി പോലീസ് കോടതിയില്‍

581 കിലോ കഞ്ചാവ് എലി തിന്നു; വിചിത്ര ന്യായികരണവുമായി യു പി പോലീസ് കോടതിയില്‍

ഗ്ര: 500 കിലോയിലധികം കഞ്ചാവ് എലി തിന്നുവെന്ന വിചിത്രവാദം കോടതിയിലുന്നയിച്ച്‌ ഉത്തര്‍പ്രദേശ് പോലീസ്.
റെയ്ഡില്‍ പിടിച്ചെടുത്ത ലിറ്റര്‍ കണക്കിന് മദ്യം എലികള്‍ കുടിച്ചുതീര്‍ത്തുവെന്ന തരത്തില്‍ നേരത്തെ നല്‍കിയ വിശദീകരണം വാര്‍ത്തയായതിന് പിന്നാലെയാണ് പുതിയ വാദം. മഥുര ജില്ലയിലെ ഹൈവേ, ഷേര്‍ഗഢ് പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നുവെന്നാണ് യു.പി പോലീസ് കേടതിയെ അറിയിച്ചത്. ഏറ്റുമുട്ടലിനിടെ അക്രമിയെ ഭയപ്പെടുത്താന്‍ യു.പിയിലെ പോലീസുകാര്‍ ഠേ .ഠേ എന്ന് ശബ്ദമുണ്ടാക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു.

1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റ് (എന്‍ഡിപിഎസ്) അനുസരിച്ച്‌ പിടികൂടിയ നിയമവിരുദ്ധ ഉല്‍പന്നങ്ങള്‍ ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി ആവശ്യപ്പെട്ടിരുന്നു.

ഏകദേശം 60 ലക്ഷം വിലവരുന്ന 581 കിലോഗ്രാം കഞ്ചാവാണ് പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്നത്. എലി തിന്നു തീര്‍ത്തുവെന്ന വിശദീകരണം കോടതി വിലയ്‌ക്കെടുത്തിട്ടില്ല. കഞ്ചാവ് എലി തിന്നുവെന്നതിന് തെളിവ് ഹാജരാക്കാന്‍ പോലീസുകാരോട് കോടതി ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular