Wednesday, May 8, 2024
HomeGulfമഴക്കെടുതി നേരിടാന്‍ ജിദ്ദ മുനിസിപ്പാലിറ്റി നടപടി തുടങ്ങി

മഴക്കെടുതി നേരിടാന്‍ ജിദ്ദ മുനിസിപ്പാലിറ്റി നടപടി തുടങ്ങി

ജിദ്ദ: കനത്ത മഴയെ തുടര്‍ന്നുണ്ടായ കെടുതികള്‍ നേടിടാന്‍ ജിദ്ദ മുനിസിപ്പാലിറ്റി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

നിരവധി സംഘങ്ങളെയാണ് ഇതിനായി ഫീല്‍ഡില്‍ നിയോഗിച്ചത്. ഉച്ച വരെ ജിദ്ദയില്‍ 60 മില്ലിമീറ്ററിലധികം മഴയുണ്ടായതാണ് കണക്ക്.

റോഡുകളിലെ വെള്ളവും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് 2564 തൊഴിലാളികളെ നിയോഗിക്കുകയും 960 യന്ത്രസാമഗ്രികള്‍ ഒരുക്കുകയും ചെയ്തതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി. നിരവധി സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളില്‍ നിന്ന് വെള്ളം നീക്കം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്.

16 ബലദിയ ഒാഫിസുകള്‍ക്കും 13 സഹായ കേന്ദ്രങ്ങള്‍ക്കും കീഴിലാണ് മഴക്കെടുതി ദുരീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular