Thursday, March 28, 2024
HomeGulf2023ലെ കാലാവസ്ഥ ഉച്ചകോടി: രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെ 80,000 പേര്‍ പങ്കെടുക്കുമെന്ന് ശൈഖ് മുഹമ്മദ്

2023ലെ കാലാവസ്ഥ ഉച്ചകോടി: രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെ 80,000 പേര്‍ പങ്കെടുക്കുമെന്ന് ശൈഖ് മുഹമ്മദ്

ബുദാബി: 2023ലെ കാലാവസ്ഥ ഉച്ചകോടിയില്‍ 140ലേറെ രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ മേധാവികളും ഉള്‍പ്പെടെ 80,000 പേര്‍ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

യുഎഇയിലെ ഏറ്റവും വലിയ പരിപാടിയായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും യുഎഇയുടെ കാലാവസ്ഥാ പ്രതിനിധിയും മസ്ദാര്‍ ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബര്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച്‌ യോഗത്തില്‍ വിശദമാക്കി. കാര്‍ബണ്‍ രഹിത യുഎഇ (നെറ്റ് സീറോ 2050) എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

രാഷ്ട്രപതി ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ നേതൃത്വത്തില്‍ ദശാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ യുഎഇ പരിസ്ഥിതി സൗഹൃദ നയങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ രാജ്യം കൈവരിച്ച റെക്കോര്‍ഡ് നേട്ടം ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular