Friday, March 29, 2024
HomeKeralaകോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ് : സാക്ഷി വിസ്‌താരം പൂര്‍ത്തിയായി; വിധി രണ്ടിന്

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ് : സാക്ഷി വിസ്‌താരം പൂര്‍ത്തിയായി; വിധി രണ്ടിന്

തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷി വിസ്‌താരം പൂര്‍ത്തിയായി. 104 സാക്ഷികളുള്ള കേസില്‍ 30 പേരെയാണ് കോടതി വിസ്‌തരിച്ചത്.
ഇവരില്‍ 28 സാക്ഷികള്‍ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോള്‍ രണ്ടുപേര്‍ കൂറുമാറിയിരുന്നു. തിരുവനന്തപുരം കെമിക്കല്‍ ലബോറട്ടറിയിലെ അസി.കെമിക്കല്‍ എക്‌സാമിനര്‍ അശോക് കുമാര്‍, സ്വതന്ത്ര സാക്ഷി എന്നിവരാണ് കൂറുമാറിയിരുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്‍റെ വിചാരണ.104ല്‍ പരം സാക്ഷികള്‍ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നുവെങ്കിലും പ്രോസിക്യൂഷന്‍ 30 പേരെയാണ് വിസ്‌തരിച്ചത്. 2018 മാര്‍ച്ച്‌ 14ന് കോവളത്ത് വിനോദ യാത്രക്കെത്തിയ വിദേശ വനിതയെ ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന കുറ്റിക്കാട്ടില്‍ കൊണ്ട് പോയി ലഹരി വസ്‌തുക്കള്‍ നല്‍കി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതാണ് കേസ്. ഉദയന്‍,ഉമേഷ് എന്നിവരാണ് കേസിലെ പ്രതികള്‍.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular