Tuesday, April 23, 2024
HomeKeralaതലശ്ശേരി ഇരട്ടക്കൊല; ആയുധം കണ്ടെത്തി, തെളിവെടുപ്പ് തുടരുന്നു

തലശ്ശേരി ഇരട്ടക്കൊല; ആയുധം കണ്ടെത്തി, തെളിവെടുപ്പ് തുടരുന്നു

ണ്ണൂര്‍: തലശ്ശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെയും കൊണ്ട് പോലീസിന്‍റെ തെളിവെടുപ്പ്.

കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെടുത്തു. പാറായി ബാബു ആണ് ആയുധം എടുത്തത്. കൊലപാതത്തിനായി പോയ ഓട്ടോയും കണ്ടെത്തി. കേസിലെ മൂന്നാം പ്രതി സന്ദീപിന്‍റെ വീടിനടുത്താണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. ആയുധം ഒളിപ്പിച്ച്‌ ശേഷം കര്‍ണാടകയിലേക്ക് കടക്കാനായിരുന്നു ശ്രമമെന്നും കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടിയിട്ടുണ്ട്.

അതേസമയം, തലശ്ശേരി ഇരട്ടക്കൊലപാതക കേസില്‍ രാഷ്ട്രീയ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കേസിലെ പ്രതികളെല്ലാം സി പി എം പ്രവര്‍ത്തകരാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. പ്രധാന പ്രതി പാറായി ബാബു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ്. സിപിഎമ്മിന്റെ തണലിലാണ് ലഹരി മാഫിയ വളരുന്നെതന്നും മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular