Wednesday, April 24, 2024
HomeKeralaപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പോലീസ് പിടിയില്‍.ഇരവിപുരം വള്ളക്കടവ് സ്വദേശി ചാച്ചു എന്ന കിങ്‌സിനെയാണ് (24) കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്.

2021 ഒക്ടോബര്‍ മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പോലീസ് കിങ്‌സിനെ പിടികൂടുകയായിരുന്നു. കൊട്ടിയം പോലീസ് എസ്.ഐ സുജിത്ത് ജി. നായര്‍, സി.പി.ഒമാരായ പ്രശാന്ത്, സാംജി, ടോണിസ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular