Saturday, December 2, 2023
HomeUSAജോർജിയ സെനറ്റ് റൺഓഫ് തിരഞ്ഞെടുപ്പ്, ഏർലി വോട്ടിംഗ് ശനിയാഴ്ച

ജോർജിയ സെനറ്റ് റൺഓഫ് തിരഞ്ഞെടുപ്പ്, ഏർലി വോട്ടിംഗ് ശനിയാഴ്ച

വാഷിംഗ്ടൺ: ഡിസംബർ 6 ന് നടക്കുന്ന ജോർജിയ യുഎസ് സെനറ്റ് റൺഓഫ് തിരഞ്ഞെടുപ്പിൽ ഏർലി വോട്ടിംഗ്  ശനിയാഴ്ച .
ജോർജിയ സുപ്രീം കോടതിയാണ്  ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വാർനോക്കും റിപ്പബ്ലിക്കൻ  സ്ഥാനാർത്ഥി ഹെർഷൽ വാക്കറും തമ്മിലുള്ള യുഎസ് സെനറ്റ് റണ്ണോഫ് തിരഞ്ഞെടുപ്പിൽ ഈ ശനിയാഴ്ച്ച ഏർലി വോട്ടിംഗ്  നടത്താൻ  കൗണ്ടികൾക്ക് അനുമതി നൽകിയത് .
താങ്ക്സ്ഗിവിംഗിന് ശേഷമുള്ള  ശനിയാഴ്ച വോട്ടുചെയ്യുന്നതിൽ നിന്ന് കൗണ്ടികളെ വിലക്കിയ ജോർജിയയുടെ സ്റ്റേറ്റ് സെക്രട്ടറിയുടെ നിർദ്ദേശം തടഞ്ഞുകൊണ്ട് ഫുൾട്ടൺ കൗണ്ടി ജഡ്ജി  എടുത്ത തീരുമാനം സംസ്ഥാന ഹൈക്കോടതി  ഏകകണ്ഠമായ ശരിവെക്കുകയായിരുന്നു
സ്ഥാനാർഥി വാർനോക്ക് കാമ്പെയ്‌നും ഡെമോക്രാറ്റിക് സെനറ്റ് കാമ്പെയ്‌ൻ കമ്മിറ്റിയും സ്റ്റേറ്റ് ഡെമോക്രാറ്റിക് പാർട്ടിയും സംസ്ഥാന സുപ്രീം കോടതി വിധിയെ “ഓരോ ജോർജിയ വോട്ടറുടെയും വിജയമാണെന്ന്  ഒരു സംയുക്ത പ്രസ്താവനയിൽ വിശേഷിപ്പിച്ചത്.
ജോർജിയയിലെ 159 കൗണ്ടികളിൽ 18 എണ്ണവും ശനിയാഴ്ച ഏർലി വോട്ടിംഗ് നടത്താൻ പദ്ധതിയിട്ടിരുന്നതായി ജോർജിയയിലെ ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ ഒരാളായ ഗബ്രിയേൽ സ്റ്റെർലിംഗ് ട്വിറ്ററിൽ പറഞ്ഞു. 4 ദശലക്ഷത്തിലധികം നിവാസികളുള്ള കുറഞ്ഞത് 19 കൗണ്ടികളെങ്കിലും ശനിയാഴ്ച വോട്ടിംഗ് നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന് ഒരു കോടതി ഫയലിംഗിൽ ഡെമോക്രാറ്റുകൾ അറിയിച്ചു.

ജോർജിയായിൽ നടക്കുന്ന യുഎസ് സെനറ്റ് റണ്ണോഫ് ഇരു  പാർട്ടികൾക്കും നിർണായകമാണ് . നവംബര് 8 നു വോട്ടെണ്ണൽ പൂർത്തീകരിച്ചപ്പോൾ ഇരു സ്ഥാനാര്ഥികള്ക്കും പോൾ  ചെയ്ത വോട്ടിന്റെ 50 ശതമാനം നേടാനായില്ല.എന്നാൽ മുൻ‌തൂക്കം ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വാർനോക്കിനാണ്.ഇ വിടെ വിജയിക്കാൻ കഴിഞ്ഞാൽ   സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular