Thursday, April 25, 2024
HomeIndiaസ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി തേടി ഹര്‍ജികള്‍; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്‌

സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി തേടി ഹര്‍ജികള്‍; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്‌

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയുള്ള ഹര്‍ജികള്‍ പരിഗണിക്കവെ കേന്ദ്രസര്‍ക്കാരിനും അറ്റോര്‍ണി ജനറല്‍ ആര്‍.

വെങ്കിട്ടരമണിയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്,ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജികളിലെ പ്രധാന ആവശ്യം.

സ്വവര്‍ഗ വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ വിവേചനപരമാണെന്നും ഹര്‍ജിയില്‍ പറയുന്നു. വിവിധ ജാതികളിലും മതങ്ങളിലും പെട്ടവരുടെ വിവാഹത്തിന് സുപ്രീം കോടതി ഭരണഘടനാപരമായ പരിരക്ഷ നല്‍കിയിട്ടുണ്ട്. സ്വവര്‍ഗ വിവാഹത്തിന് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നിങ്ങള്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടന നിങ്ങള്‍ക്ക് നല്‍കുന്നു. ഇത് പൗരന്‍റെ മൗലികാവകാശമാണ്. അതിനാല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നാണ് ഹര്‍ജികളുടെ ആവശ്യം. സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി ഒമ്ബത് ഹര്‍ജികള്‍ കേരള ഹൈക്കോടതി ഉള്‍പ്പെടെ വിവിധ ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular