Saturday, July 27, 2024
HomeGulfവിദ്യാഭ്യാസത്തിനാണ് പ്രഥമ മുന്‍ഗണന: യുഎഇ പ്രസിഡന്റ്

വിദ്യാഭ്യാസത്തിനാണ് പ്രഥമ മുന്‍ഗണന: യുഎഇ പ്രസിഡന്റ്

ബുദാബി: വിദ്യാഭ്യാസത്തിനാണ് യുഎഇ പ്രഥമ മുന്‍ഗണന നല്‍കുന്നതെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനത്തില്‍ അടുത്ത 10 വര്‍ഷത്തേക്കുള്ള പദ്ധതികളെക്കുറിച്ച്‌ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മികച്ച വിദ്യാഭ്യാസം നല്‍കി പുതുതലമുറയെ വാര്‍ത്തെടുത്താല്‍ രാജ്യത്തെ പുതു ചക്രവാളത്തിലേക്ക് നയിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അര്‍പ്പണബോധമുള്ള അധ്യാപകര്‍ വിദ്യാഭ്യാസ സമ്ബ്രദായത്തിന്റെ അടിത്തറയാണ്. അത് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.

എല്ലാ തലങ്ങളിലും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ മന്ത്രിമാരെ ചുമതലപ്പെടുത്തിയത്. വിദ്യാഭ്യാസത്തിന്റെ ഭാവി, നിയമ പരിഷ്‌കരണം, ശക്തമായ സമ്ബദ് വ്യവസ്ഥ എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും യോഗത്തില്‍ പങ്കെടുത്തു.

RELATED ARTICLES

STORIES

Most Popular