Friday, April 19, 2024
HomeKeralaവ്യാജ നോട്ട് നിര്‍മ്മാണം നടത്തിയ അമ്മയും മകളും കസ്റ്റഡിയില്‍

വ്യാജ നോട്ട് നിര്‍മ്മാണം നടത്തിയ അമ്മയും മകളും കസ്റ്റഡിയില്‍

കള്ളനോട്ട് നോട്ടടിച്ച്‌ ചെറുകിട കച്ചവടക്കാരെ പറ്റിച്ച അമ്മയും മകളും കസ്റ്റഡിയില്‍.

അമ്ബലപ്പുഴ കലവൂര്‍ ക്രിസ്തുരാജ് കോളനിയില്‍ പറമ്ബില്‍ വീട്ടില്‍ വിലാസിനി (68), മകള്‍ ഷീബ (34) എന്നിവരൊണ് പിടിയിലായത്. ഗൂഗിളിലൂടെ കള്ളനോട്ട് നിര്‍മ്മാണം പഠിച്ചാണ് ഇവര്‍ കള്ളനോട്ട് നിര്‍മ്മാണം നടത്തിയത്. ഷീബ അച്ചടിക്കുന്ന നോട്ടുകള്‍ വിലാസിനിയിലൂടെ ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കി സാധനങ്ങള്‍ വാങ്ങുന്നതാണ് പതിവ്. വെസ്റ്റ് എസ്.എച്ച്‌.ഒ അനൂപ് കൃഷ്ണ, എസ്.ഐ.ടി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം നഗരത്തിലെ ലോട്ടറി കടയിലെത്തിയ വിലാസിനി നല്‍കിയ നോട്ടില്‍ സംശയം തോന്നിയ കടയുടമയാണ് പൊലീസിനെ വിവരമറിയിച്ചത്. 100 രൂപയുടെ 14 വ്യാജനോട്ടുകള്‍ പൊലീസ് വിലാസിനിയില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച്‌ വച്ചിരുന്ന 500 രൂപയുടെതടക്കമുള്ള ഒട്ടേറെ കള്ളനോട്ടുകളും ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്പ്, പ്രിന്റര്‍, സ്‌കാനര്‍ എന്നിവയും കണ്ടെടുത്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular