Friday, March 29, 2024
HomeKeralaമദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു

മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു.
പഴവങ്ങാടിയ്ക്ക് സമീപം താമസിക്കുന്ന സുരേഷിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ പഴവങ്ങാടിക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സുരേഷിനെ കുത്തിയ ശരവണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുരേഷും ശരവണനും മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

കുത്തേറ്റ സുരേഷിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.‌

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular