Wednesday, April 24, 2024
HomeIndiaഗുജറാത്തില്‍ ബി.ജെ.പി അധികാരത്തില്‍ തുടരുന്നത് കോണ്‍ഗ്രസിന്‍റെ കഴിവുകേട് കൊണ്ടെന്ന് ഉവൈസി

ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തില്‍ തുടരുന്നത് കോണ്‍ഗ്രസിന്‍റെ കഴിവുകേട് കൊണ്ടെന്ന് ഉവൈസി

ച്ച്‌: അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി.

കോണ്‍ഗ്രസിന്‍റെ കഴിവുകേടാണ് ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തില്‍ തുടരാന്‍ കാരണമെന്ന് ഉവൈസി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്‍റെ വോട്ട് ഷെയര്‍ കുറക്കാനുള്ള ശ്രമത്തിലാണ് എ.ഐ.എം.ഐ.എം എന്ന ആരോപണം ഉവൈസി നിഷേധിച്ചു. സ്വന്തം പോരായ്മകള്‍ മറച്ച്‌ വെക്കാനാണോ കോണ്‍ഗ്രസ് ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

“കഴിഞ്ഞ 27 വര്‍ഷമായി ബി.ജെ.പി ഗുജറാത്തില്‍ അധികാരത്തില്‍ തുടരുകയാണ്. കോണ്‍ഗ്രസ് മാത്രമാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ നിന്ന് ആരാണ് കോണ്‍ഗ്രസിനെ തടഞ്ഞത്. എന്തുകൊണ്ടാണ് മൂന്ന് പതിറ്റാണ്ടോളം കോണ്‍ഗ്രസ് അതില്‍ പരാജയപ്പെട്ടത്. ഈ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് ആദ്യം ഉത്തരം നല്‍കണം”- ഉവൈസി പറഞ്ഞു. ഒരു പാര്‍ട്ടിയുടെയും വോട്ട് ഷെയര്‍ കുറക്കാനല്ല ശ്രമിക്കുന്നതെന്നും ബി.ജെ.പിക്കെതിരെ പോരാടുക മാത്രമാണ് പാര്‍ട്ടി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ ബി.ജെ.പിയുമായി കോണ്‍ഗ്രസ് വിട്ടുവീഴ്ച നടത്തിയെന്ന് ഉവൈസി ആരോപിച്ചു. എ.ഐ.എം.ഐ.എമ്മിന് ബി.ജെ.പിയുമായി രഹസ്യ ഇടപാടുണ്ടെന്ന് ആരോപിക്കുകയാണ് കോണ്‍ഗ്രസ്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടത് ബി.ജെ.പിയുമായി ഉണ്ടായ രഹസ്യ ഇടപാട് കൊണ്ടാണോയെന്ന് ഉവൈസി ചോദിച്ചു. രാഹുല്‍ ഗാന്ധി രണ്ട് സീറ്റില്‍ മത്സരിച്ചപ്പോള്‍ അമേഠിയില്‍ പരാജയപ്പെട്ടു. ഇത് ബി.ജെ.പിയുമായി ഉണ്ടാക്കിയ രഹസ്യ ഇടപാട് കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular