Friday, April 26, 2024
HomeUSAന്യു യോർക്കിൽ താങ്ക്‌സ് ഗിവിംഗ് പരേഡ് അവിസ്മരണീയമായി

ന്യു യോർക്കിൽ താങ്ക്‌സ് ഗിവിംഗ് പരേഡ് അവിസ്മരണീയമായി

ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശ്രൃംഖലയായ മെയ്‌സിസിന്റെ(Macy’s) ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ മന്‍ഹട്ടനില്‍ നടന്ന 96-ാമത് വാര്‍ഷീക താങ്ക്‌സ് ഗീവിംഗ് ദിന പരേഡ് അവിസ്മരണീയമായി.

സെന്‍ട്രല്‍ പാര്‍ക്കിന്റെ പടിഞ്ഞാറ്, 77-ാം സ്ട്രീറ്റില്‍ നിന്നും രാവിലെ 9 മണിക്ക് ആരംഭിച്ച പരേഡ് 46 ബ്ലോക്കുകള്‍ പിന്നിട്ട് മെയിസ്സിന്റെ പ്രധാന സ്റ്റോര്‍ സ്ഥിതി ചെയ്യുന്ന ഹെറാള്‍ഡ് സ്വയറിയാണ് സമാപിച്ചത്.

പരേഡ് വീക്ഷിക്കാന്‍ പതിനായിരകണക്കിനാളുകള്‍ പരേഡ് കടന്നു പോകുന്ന പാതയുടെ ഇരുവശങ്ങളിലും പരേഡ് തുടങ്ങുന്നതിനു വളരെ മുമ്പേ സ്ഥാനം പിടിച്ചിരുന്നു.

പരേഡിന്റെ സുഗമമായ നടത്തിപ്പിന് അനുയോജ്യമായ കാലാവസ്ഥയായിരുന്നു വ്യാഴാഴ്ചത്തേത്. പരേഡിന് തുടക്കം കുറിക്കുമ്പോള്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ 45 ഡിഗ്രി ഫാരന്‍ ഹീറ്റായിരുന്നു താപനില. കാറ്റിന്റെ വേഗത കുറവായിരുന്നതിനാല്‍ ബലൂണുകള്‍ക്ക് അനായാസം പറക്കാനും കഴിഞ്ഞു. ആനിമേഷന്‍ കഥാപാത്രങ്ങളുടെ രൂപത്തിലുള്ള ഹീലിയം നിറച്ച പതിനാറ് ഭീമാകാരമായ ബലൂണുകള്‍ രണ്ടര മൈല്‍ ദൂരം ദൈര്‍ഘ്യമുള്ള പരേഡിന്റെ പാതയിലുടനീളം പറന്നു നീങ്ങികൊണ്ടിരുന്നത് ഏറെ ആകര്‍ഷകമായിരുന്നു.

ബലൂണുകളെ കൂടാതെ 28 ഫ്‌ളോട്ടുകള്‍, അമേരിക്കയുടെ  വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യൂണിവേഴ്‌സിറ്റി-ഹൈസ്‌ക്കൂള്‍ അടക്കമുള്ള 12-ഓളം ബാന്‍ഡുകള്‍, പെര്‍ഫോമിംഗ് ഗ്രൂപ്പുകള്‍ തുടങ്ങിയവ 5000-ലധികം പേര്‍ പങ്കെടുത്ത പരേഡില്‍ ഉള്‍പ്പെടുന്നു.

നാലുനില കെട്ടിടത്തിന്റെ ഉയരം വരുന്ന ആസ്‌ട്രേലിയന്‍ കുട്ടികളുടെ കാര്‍ട്ടൂണ്‍ കഥാപാത്രം ‘ബ്ലൂയി’ ( Bluey), ഡയറി ഓഫ് വിമ്പികിഡ്, ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ ‘സ്‌ട്രൈക്കര്‍ ദി യു.എസ്സ് സോക്കര്‍ സ്റ്റാര്‍’ എന്നിവയായിരുന്നു ഇത്തവണത്തെ പുതിയ ബലൂണുകള്‍. പുതിയ ഫ്‌ളോട്ടുകളും ഉണ്ടായിരുന്നു.

 പതിവ് പോലെ സാന്താക്ലോസിനെ ന്യൂയോര്‍ക്കിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് പരേഡ് സമാപിച്ചത്. എല്ലാ വര്‍ഷവും താങ്ക്‌സ് ഗിവിംഗ് ദിനത്തില്‍ നടത്തുന്ന ഈ പരേഡാണ് ഹോളിഡേ സീസണ് തുടക്കം കുറിക്കുന്നത്.

1924 ലാണ് പരേഡിന് തുടക്കം കുറിച്ചത്.
സെലിബ്രറ്റികളായ മരിയ കാരി, ആഡം ഡിവൈനി, സാറാ ഹെലാന്‍സ് തുടങ്ങിയ പ്രശസ്തരുടെ കലാപ്രകടനങ്ങള്‍ പരേഡിന് കൊഴുപ്പേകി.

പരേഡ് കടന്നു പോകുന്ന വഴികളില്‍ ആവശ്യമായ ബാരിക്കേഡുകള്‍ തീര്‍ത്ത് വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയിരുന്നു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും താങ്ക്‌സ് ഗിവിംഗ് ദിന് പരേഡുകള്‍ നടത്തിയിരുന്നു.

Geevarughese Chacko

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular