Friday, April 19, 2024
HomeIndiaരാജ്യത്തിന്‍റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തിന്‍റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : രാജ്യത്തിന്‍റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ദിനത്തില്‍ സുപ്രീംകോടതിയില്‍ ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോടതികള്‍ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.ഭരണഘടന ദിനത്തില്‍ മുംബൈ ഭീകരാക്രമണം അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ഇന്ത്യയുടെ വളര്‍ച്ചയെ ലോകം ആകാംക്ഷയോടെ നോക്കുകയാണെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് ഭരണഘടനയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കില്ലെന്ന് പലരും പറഞ്ഞു. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിലും ഭരണഘടന ഉയര്‍ത്തി പിടിച്ച ഇന്ത്യ മുന്നോട്ട് പോകുകയാണ്. പുരോഗമന കാഴ്ച്ചപ്പാടുകളാണ് ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യന്‍ ഭരണഘടനയെന്നും അത് ഉയര്‍ത്തിപ്പിടിച്ചാണ് നമ്മള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോടതികള്‍ ജനങ്ങളിലേക്ക് എത്തേണ്ടകാലമാണിതെന്നും പൗരകേന്ദീകൃതമാണ് രാജ്യത്തിന്റെ ഭരണഘടനയെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. കൊളോണിയല്‍ കാലത്തെ കോടതികള്‍ സമൂഹിക നീതി ഉറപ്പാക്കിയിരുന്നില്ല എന്നാല്‍ സമത്വമാണ് ഭരണഘടനയുടെ ആശയമെന്നും ചന്ദ്രചൂഡ് പറഞ്ഞു. നീതിക്കായി ജനങ്ങള്‍ കോടതിയിലേക്ക് അല്ല എത്തേണ്ടത്. കോടതി ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത്.

ഇ-കോടതി പദ്ധതിക്കുകീഴില്‍ നടപ്പാക്കുന്ന വിവിധ സംരംഭങ്ങള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. വെര്‍ച്വല്‍ ജസ്റ്റിസ് ക്ലോക്ക്, ജസ്റ്റിസ് മൊബൈല്‍ ആപ്പ് 2.0, ഡിജിറ്റല്‍ കോടതി, വെബ്സൈറ്റുകള്‍ എന്നിവയ്ക്കാണ് ചടങ്ങില്‍ തുടക്കമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular