Thursday, April 25, 2024
HomeIndiaഇംഗ്ലണ്ടിനെ നയിക്കുന്നത് ബട്ട്ലറാണ്, ഓസ്ട്രേലിയയെ കമ്മിന്‍സും, ഇന്ത്യന്‍ ക്യാപ്റ്റന്‍ എവിടെയാണ്, ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍...

ഇംഗ്ലണ്ടിനെ നയിക്കുന്നത് ബട്ട്ലറാണ്, ഓസ്ട്രേലിയയെ കമ്മിന്‍സും, ഇന്ത്യന്‍ ക്യാപ്റ്റന്‍ എവിടെയാണ്, ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം

രാധകരുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ടി20 ലോകകപ്പില്‍ നിന്നും പുറത്തായത്. ഇനി അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കികാണുന്നത്.

ലോകകപ്പിനുള്ള ടീമിനെ കണ്ടെത്താനുള്ള തയ്യാറെടുപ്പുകള്‍ മറ്റു ടീമുകള്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റനെവിടെയെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ലോകകപ്പിന് മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച ഏകദിന പരമ്ബരയില്‍ ബട്ട്ലറും കമ്മിന്‍സുമായിരുന്നു ടീമുകളെ നയിച്ച്‌. ഒരു മത്സരത്തില്‍ നിന്ന് മാത്രമാണ് ഇരുവര്‍ക്കും വിശ്രമം അനുവദിച്ചത്. എന്നാല്‍ നിരന്തരം ക്യാപ്റ്റന്മാരെ മാറ്റുന്ന പ്രവണത തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. ഇതിനെയാണ് ആകാശ് ചോപ്ര ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

” അഫ്ഗാനെതിരെ കളിക്കുന്ന ശ്രീലങ്കന്‍ ടീമിനെ നോക്കൂ. ദാസുന്‍ ഷണകയാണ് അവരെ നയിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ ജോസ് ബട്ട്ലറാണ് ഇന്ത്യയെ നയിച്ചത്. ഓസ്ട്രേലിയ ചില മാറ്റങ്ങള്‍ വരുത്തി, പക്ഷേ മൂന്നില്‍ രണ്ടിലും അവരെ നയിച്ചത് പാറ്റ് കമ്മിന്‍സായിരുന്നു. മറ്റ് ടീമുകള്‍ അവരുടെ യഥാര്‍ത്ഥ ക്യാപ്റ്റനുമായി കളിക്കുമ്ബോള്‍ നമ്മള്‍ മാത്രം എന്തിനാണ് വ്യത്യസ്ത ക്യാപ്റ്റന്മാരുമായി കളിക്കുന്നത്. അതൊരു ശരിയായ ചോദ്യമല്ലെ “

” ഒരു ടീമിനെ വാര്‍ത്തെടുക്കേണ്ടത് ക്യാപ്റ്റനാണ്. ടീമിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുമ്ബോള്‍ ഓരോ കളിക്കാരെയും കൂടുതല്‍ അറിയാന്‍ സാധിക്കുന്നു. വെസ്റ്റിന്‍ഡീസിലോ സിംബാബ്‌വെയിലോ ന്യൂസിലന്‍ഡിലോ ആയിക്കോട്ടെ എവിടെയായാലും ക്യാപ്റ്റനില്ലെങ്കില്‍ അത് പ്രശ്നമാണ്. കഴിഞ്ഞ മൂന്ന് ഏകദിന പരമ്ബരകളില്‍ ഇന്ത്യയെ നയിച്ചത് ശിഖാര്‍ ധവാനായിരുന്നു. ഇനി ബംഗ്ലാദേശില്‍ പോകുമ്ബോള്‍ അവനായിരിക്കില്ല ക്യാപ്റ്റന്‍. ഓപ്പണര്‍മാര്‍ മാറും ക്യാപ്റ്റന്മാര്‍ മാറും. ഒരുപാട് മാറ്റങ്ങള്‍ നിങ്ങളുടെ തയ്യാറെടുപ്പിനെ സാരമായി ബാധിക്കും. ” ആകഷ്ട് ചോപ്ര പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular