Friday, April 26, 2024
HomeGulfഇന്ത്യന്‍ എംബസിയില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം

ഇന്ത്യന്‍ എംബസിയില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം

റിയാദ്: ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന 10-ാമത് അംബാസഡേഴ്സ് ചോയ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി.

13 വിദേശ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച്‌ നവംബര്‍ 24 മുതല്‍ ഡിസംബര്‍ 16 വരെ നടക്കുന്ന മേളയില്‍ ലോകത്തെ വിവിധ ഭാഷകളിലുള്ള 14 സിനിമികള്‍ പ്രദര്‍ശിപ്പിക്കും. റിയാദിലെ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍ മേഖല ഡയറക്ടര്‍ മിഷാല്‍ അല്‍സാലെഹ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ എംബസി ഷാര്‍ഷെ ദഫെ എം.ആര്‍. സജീവും വിവിധ എംബസികളുടെ പ്രതിനിധികളും വേദിയില്‍ സന്നിഹിതരായി.

ചലച്ചിത്ര മേളയുടെ ഔദ്യോഗിക പോസ്റ്റര്‍ വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. മേളയുടെ നടത്തിപ്പില്‍ പങ്കാളിത്തം വഹിക്കുന്ന വിവിധ എംബസികളുടെ പ്രതിനിധികള്‍ക്കും സൗദി അധികൃതര്‍ക്കും ഷാര്‍ഷെ ദഫെ എം.ആര്‍. സജീവ് തെന്‍റ പ്രസംഗത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യയില്‍ ഒരു വര്‍ഷം 2000-ത്തിലേറെ സിനിമകള്‍ നിര്‍മിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തിറങ്ങൂന്ന ചലച്ചിത്രങ്ങളുടെ വാര്‍ഷിക കണക്കില്‍ ലോകത്ത് ഇന്ത്യന്‍ സിനിമാ വ്യവസായം ഒന്നാം സ്ഥാനത്താണ്. സൗദിയില്‍ സിനിമാ വ്യവസായം അടുത്തകാലത്ത് ഉദയം ചെയ്തതാണെങ്കിലും അത് ഇതിനകം തന്നെ ആഗോള തലത്തില്‍ ശക്തമായ സാന്നിധ്യം അറിയിച്ചതായും സമീപ കാലത്ത് നിരവധി മികച്ച സിനിമകള്‍ സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സദസ്

അല്‍ജീരിയ, ആസ്ട്രേലിയ, ബംഗ്ലാദേശ്, ക്യൂബ, ഫ്രാന്‍സ്, കസാഖിസ്താന്‍, മെക്സികോ, നോര്‍വേ, ഫിലിപ്പീന്‍സ്, സ്പെയിന്‍, ശ്രീലങ്ക, സുഡാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ചലച്ചിത്രമേളയുമായി സഹകരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, സൗദി പൗരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രവാസി ഇന്ത്യക്കാര്‍, മറ്റ് രാജ്യക്കാരായ പ്രവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 14 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഇന്ത്യന്‍ എംബസി ഷാര്‍ഷെ ദഫെ എം.ആര്‍. സജീവ് സംസാരിക്കുന്നു

ഷംസ് അല്‍മാഅരിഫ്, ബ്രെയിലി കി ബര്‍ഫി, ഫ്രിഡ, അണ്‍ ക്യുേന്‍റാ ചിനോ, ദി സഫയഴേസ്, ഹബാനസ്റ്റേഷന്‍, യു വില്‍ ഡൈ അറ്റ് ട്വന്‍റി, ഹോപ്പ്, ഡിലീഷ്യസ്, ബാര്‍ ബോയ്സ് ഹസീന, എ ഡോട്ടേഴ്സ് ടെയില്‍, കോഡ, ഹീലിയോപൊളിസ്, ദി ന്യൂസ്പേപ്പര്‍ എന്നീ സിനിമകളാണ് എംബസി ഓഡിറ്റോറിയത്തില്‍ വിവിധ ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കപ്പെടുക. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിെന്‍റയും ഇന്ത്യ-സൗദി നയതന്ത്ര ബന്ധത്തിെന്‍റയും 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നതെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വിവിധ എംബസി പ്രതിനിധികള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular