Thursday, March 28, 2024
HomeKeralaട്രെയിനില്‍ കടത്താന്‍ ശ്രമം; 10 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ട്രെയിനില്‍ കടത്താന്‍ ശ്രമം; 10 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

തൃശ്ശൂര്‍: വിശാഖപ്പട്ടണത്ത് നിന്നും ചെന്നൈ – തിരുവനന്തപുരം മെയിലില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 10.250 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റില്‍.

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യതമായെന്ന് എക്സൈസ് സംഘം പറഞ്ഞു. നെയ്യാറ്റിന്‍കര വെള്ളറട സ്വദേശികളായ ബിജോയ് (25), ലിവി൯സ്റ്റണ്‍ (21), മഹേഷ് (20) എന്നിവരാണ് അറസ്റ്റിലായത് . ചെന്നൈയില്‍ നിന്ന് ആലുവയിലേക്കുള്ള യാത്രയിലായിരുന്നു സുഹൃത്തുക്കളായ മൂവരും.

പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ ഏകദേശം 5 ലക്ഷത്തോളം രൂപ വില വരും. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്നലെ രാവിലെയാണ് സംഘത്തെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്‍റലിജന്‍സ് വിഭാഗവും തൃശ്ശൂര്‍ ആര്‍പിഎഫു൦ തൃശ്ശൂര്‍ എക്സൈസ് എ൯ഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റിനാ൪കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും ട്രെയി൯ മാ൪ഗ്ഗമുള്ള മയക്കുമരുന്ന് കടത്തിനെതിരെ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular