Friday, April 19, 2024
HomeIndiaമരണ വീട്ടിലേക്ക് കാര്‍ പാഞ്ഞു കയറി; 18 പേര്‍ക്ക് ഗുരുതര പരിക്ക്

മരണ വീട്ടിലേക്ക് കാര്‍ പാഞ്ഞു കയറി; 18 പേര്‍ക്ക് ഗുരുതര പരിക്ക്

ബിഹാര്‍: അമിത വേഗത്തില്‍ എത്തിയ കാര്‍ മരണ വീട്ടിലേക്ക് പാഞ്ഞുകയറി 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം.

നിയന്ത്രണംവിട്ട കാര്‍ ആദ്യം റോഡരികിലെ കടയിലേക്കാണ് ഇടിച്ച്‌ കയറിയത്. പിന്നീട് ജനങ്ങള്‍ തിങ്ങി കൂടിയ മരണവീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ പ്രധാന റോഡ് ഉപരോധിച്ചു.

കഴിഞ്ഞ ദിവസം ബിഹാറിലെ വൈശാലി ജില്ലയിലുണ്ടായ സമാന സംഭവത്തില്‍ കുട്ടികളടക്കം എട്ട് പേര്‍ മരിച്ചിരുന്നു. വൈശാലി ജില്ലയിലെ മെഹ്‌നാര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ വന്ന ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular