Saturday, April 20, 2024
HomeKeralaഭിന്നശേഷി വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു; പ്രതി അറസ്റ്റില്‍

ഭിന്നശേഷി വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു; പ്രതി അറസ്റ്റില്‍

കൂറ്റനാട്: ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതി പോലീസിന്റെ പിടിയില്‍. തൃത്താല മേഴത്തൂരില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.

പത്തില്‍കുണ്ട് വീട്ടില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് ഫാരിസിനാണ് (14) ക്രൂര മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി അലിയെ (57) തൃത്താല പോലീസ് പിടികൂടിയത്.

സംഭവം നടന്ന ദിവസം രാവിലെ വിദ്യാര്‍ഥി ഓടിച്ച സൈക്കിള്‍ ദേഹത്ത് തട്ടി അലി നിലത്തുവീണു. ഇതോടെ അസഭ്യം പറഞ്ഞ് കുട്ടിയെ അടിക്കുകയായിരുന്നു. മര്‍ദനമേറ്റ ഫാരിസിന് ശാരീരിക അസ്വസ്ഥത അനുവഭവപ്പെട്ടു. തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിയാണെന്ന് അറിഞ്ഞുകൊണ്ടും അയല്‍വാസിയായ കൂടിയായ അലി മര്‍ദിച്ചുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular