Thursday, April 25, 2024
HomeIndiaമൈസൂരുവിലെ പള്ളി മാതൃകയിലുള്ള ബസ്റ്റോപ്പ്; ഒടുവില്‍ എം.പിയുടെ ഭീഷണിയില്‍ രൂപം മാറ്റി

മൈസൂരുവിലെ പള്ളി മാതൃകയിലുള്ള ബസ്റ്റോപ്പ്; ഒടുവില്‍ എം.പിയുടെ ഭീഷണിയില്‍ രൂപം മാറ്റി

ബംഗളൂരു: മൈസൂരിലെ മുസ്ലിം പള്ളി മാതൃകയിലുള്ള ബസ്റ്റോപ്പ് പൊളിച്ച്‌ മാറ്റണമെന്ന ബി.ജെ.പി എം.പി പ്രതാപ് സിന്‍ഹയുടെ ഭീഷണിക്ക് വഴങ്ങി അധികൃതര്‍ രൂപമാറ്റം വരുത്തി.

പള്ളി മാതൃകയില്‍ പണിത ബസ്റ്റോപ്പ് പൊളിച്ചു മാറ്റണമെന്ന എം.പിയുടെ ഭീഷണി അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

രൂപമാറ്റം വരുത്തിയ ബസ്റ്റോപ്പിന്‍റെ പുതിയ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്വര്‍ണ നിറത്തില്‍ ബസ്റ്റോപ്പിന് മുകളില്‍ നേരത്തെ ഉണ്ടായിരുന്ന പള്ളി മിനാര രൂപത്തിലുള്ള മൂന്ന് മകുടങ്ങളില്‍ രണ്ടെണ്ണം നീക്കം ചെയ്ത് ചുവപ്പ് നിറം നല്‍കിയതാണ് പുതിയ രൂപം. പള്ളി രൂപത്തില്‍ പണിത ബസ്റ്റോപ്പ് പൊളിച്ച്‌ മാറ്റണമെന്ന് എഞ്ചിനീയര്‍മാരോട് എം.പി ആവശ്യപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ബസ്റ്റോപ്പിന്‍റെ ചിത്രങ്ങള്‍ താന്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ടെന്നും പള്ളിയുടെ മാതൃകയില്‍ ബസ്റ്റോപ്പിന് മുകളില്‍ മൂന്ന് മകുടങ്ങള്‍ ഉണ്ടെന്നും ഇത് പള്ളിയാണെന്നുമാണ് എം.പി അന്ന് പ്രതികരിച്ചത്. മൈസൂരുവിന്‍റെ മറ്റ് നിരവധി ഭാഗങ്ങളില്‍ ഇത്തരം നിര്‍മിതികള്‍ വ്യാപകമായി കാണുന്നുണ്ട്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ബസ്റ്റോപ്പ് പൊളിച്ച്‌ മാറ്റാന്‍ എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം ഇടിച്ച്‌ പൊളിക്കുമെന്നും എം.പി ഭീഷണിപ്പെടുത്തി.

എന്നാല്‍ എം.പിയുടെ പ്രസ്താവന ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചു. ബസ് സ്റ്റോപ്പ് നിര്‍മിച്ച ബി.ജെ.പി എം.എല്‍.എ രാം ദാസ് സിന്‍ഹയുടെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നു. മൈസൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബസ്റ്റോപ്പ് ഡിസൈന്‍ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular