Wednesday, April 24, 2024
HomeIndia'ബംഗാളില്‍ സി.എ.എ നടപ്പിലാക്കും, ധൈര്യമുണ്ടെങ്കില്‍ തടഞ്ഞ് നോക്കൂ'; മമതയെ വെല്ലുവിളിച്ച്‌ ബി.ജെ.പി

‘ബംഗാളില്‍ സി.എ.എ നടപ്പിലാക്കും, ധൈര്യമുണ്ടെങ്കില്‍ തടഞ്ഞ് നോക്കൂ’; മമതയെ വെല്ലുവിളിച്ച്‌ ബി.ജെ.പി

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവിളിച്ച്‌ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് തറപ്പിച്ചു പറഞ്ഞ അദ്ദേഹം ധൈര്യമുണ്ടെങ്കില്‍ തടഞ്ഞ് നോക്കണമെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

നിയമപരമായ രേഖകളുള്ള ഒരാളുടെയും പൗരത്വം എടുത്തുകളയുമെന്ന് സി.എ.എ നിര്‍ദേശിക്കുന്നില്ലെന്നും ബംഗാളില്‍ നടന്ന ഒരു പരിപാടിയില്‍ അധികാരി പറഞ്ഞു. “സി‌.എ‌.എയെ കുറിച്ച്‌ ഞങ്ങള്‍ നിരവധി തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിയമം സംസ്ഥാനത്ത് തീര്‍ച്ചയായും നടപ്പാക്കും. ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി അത് തടഞ്ഞ് നോക്കൂ”- അധികാരി പറഞ്ഞു.

അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ സി.എ.എ സഹായിക്കുന്നു. ബംഗാളിലെ മതുവ സമുദായാംഗങ്ങള്‍ക്കും പൗരത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഏകദേശം 30 ലക്ഷം മതുവുകള്‍ ഉള്ള നാദിയ, നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലെ കുറഞ്ഞത് അഞ്ച് ലോക്‌സഭാ സീറ്റുകളിലും 50-ഓളം നിയമസഭാ സീറ്റുകളിലും സമുദായത്തിന് സ്വാധീനമുണ്ട്.

ബംഗാളില്‍ സി.എ.എ യാഥാര്‍ഥ്യമാകുമെന്നും ലക്ഷ്യം സാക്ഷാത്കരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രിയും ബൊംഗൗണില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ ശന്തനു താക്കൂര്‍ പറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി സി.എ.എ കാര്‍ഡ് ഉപയോഗിച്ച്‌ കളിക്കുകയാണെന്നും എന്നാല്‍ അതിനൊരിക്കലും അനുവദിക്കില്ലെന്നും ബംഗാളിലെ മുതിര്‍ന്ന മന്ത്രി ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular